Skip to main content

Arun K V :: കാശിനാഥൻ

 
കാശിനാഥൻ

പ്രണവജ്ഞാനമുണർന്നു ചതുർവിധമാത്രകളറിഞ്ഞു 
ഗംഗയിൽ മുങ്ങിയുയർന്ന മനസ്സൊരു
മരതക ശോഭയണിഞ്ഞു...

ഋഗ്വേദാത്മക 'അകാര'മുലകിൻ
സ്രഷ്ടാവാം ബ്രഹ്‌മന്നും
യജുർവേദോത്ഭവമാകും 'ഉകാരം'
പരിപാലകനാം ഹരിയും

സംഗീതതോത്‌ഭവമായൊരു സാമം  'മകാരം' ഏകിയ ഹരനും
'നാദ' മുയർത്തും നാലാം മാത്രയിൽ
പരമേശ്വരനുമുണർന്നു 

ഉള്ളിൽ അഭിഷേകങ്ങൾ നടന്നു
ഓങ്കാരപ്പൊരുൾ തീനാളങ്ങളിൽ
ഗംഗയിലാരതി തെളിഞ്ഞു
കണ്ടു വണങ്ങിയ മിഴികളിലെല്ലാം
പുണ്യം മിഴിനീരണിഞ്ഞു

അരുൺകുമാർ വാമദേവൻ

Comments

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A