വായിച്ചു വളരുവാൻ കൂട്ടരെ വീട്ടിൽ വായനശാല തുടങ്ങാം നമുക്കൊരു വായനശാല തുറക്കാം .. ഉള്ളൊന്നുണർത്തുവാൻ ചിന്ത വളർത്തുവാൻ തളരാതെ പ്രജ്ഞയെ കാത്തു വക്കാൻ മറവിയെ മായ്ക്കുവാനോർമ്മയെ പോറ്റുവാൻ പുസതകശാല തുറക്കാം . പുസ്തകത്താളുകൾക്കിടയിലൂടെന്നും ചിത്രപതംഗമായി പാറാം.. പുസ്തക ചെപ്പു തുറന്നു നമു- ക്കങ്ങൽഭുതലോകത്തു ചെല്ലാം.. ആഹ്ളാദ ചിത്തരായ് പാടാം.. വായിച്ചു വളരാം ചങ്ങാതിമാരൊത്ത് നാടിന്നു വേണ്ടി വിളയാം. --- ആനന്ദക്കുട്ടൻ മുരളീധരൻ
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog