Skip to main content

Anandakuttan :: പുസ്തകശാല

 



വായിച്ചു വളരുവാൻ കൂട്ടരെ വീട്ടിൽ
വായനശാല തുടങ്ങാം നമുക്കൊരു
വായനശാല തുറക്കാം ..


ഉള്ളൊന്നുണർത്തുവാൻ ചിന്ത വളർത്തുവാൻ
തളരാതെ പ്രജ്ഞയെ കാത്തു വക്കാൻ
മറവിയെ മായ്ക്കുവാനോർമ്മയെ പോറ്റുവാൻ
പുസതകശാല തുറക്കാം .


പുസ്തകത്താളുകൾക്കിടയിലൂടെന്നും
ചിത്രപതംഗമായി പാറാം..
പുസ്തക ചെപ്പു തുറന്നു നമു-
ക്കങ്ങൽഭുതലോകത്തു ചെല്ലാം..
ആഹ്ളാദ ചിത്തരായ് പാടാം..
വായിച്ചു വളരാം ചങ്ങാതിമാരൊത്ത്
നാടിന്നു വേണ്ടി വിളയാം.


--- ആനന്ദക്കുട്ടൻ മുരളീധരൻ

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A