Skip to main content

Adv Sandrae Nelson :: തടവിൽ ആക്കപ്പെട്ട ചില സ്വപ്‌നങ്ങൾ





 

തടവിൽ ആക്കപ്പെട്ട ചില സ്വപ്‌നങ്ങൾ ഉണ്ട്
 
മനസ്സിന്‍റെ ഇരുമ്പ് അഴി ഇട്ട കൂട്ടിൽ സ്വാതന്ത്ര്യം കൊതിച്ചു കഴിയുന്നവ
 
ചിലപ്പോൾ ഞാൻ അവയെ തുറന്നു വിടും 
അവ അതിന്‍റെ വർണ ചിറകു വിരിച്ചു
 പറന്നു നടക്കട്ടെ ഈ മഴയ്‌ക്കൊപ്പം 

ഒരുപക്ഷേ 
എന്‍റെ സ്വപ്നങ്ങളുടെ വർണ്ണങ്ങൾ 
മഴവില്ല് പോലെ 
ആകാശത്തു നിറയട്ടെ 

ഈൗ മഴ മുത്തുകളെ ചുംബിച്ചു കൊണ്ട് 
എനിക്ക് കൈ എത്തി പിടിക്കാൻ കഴിയാത്ത 
സ്വർഗ്ഗത്തിലേയ്ക് 
മൃതി അടയാൻ  പോകുന്ന മഴയുടെ സ്പന്ദനം പോലെ 
അവ ചെന്ന് ചേരട്ടെ......

--- Adv Sandrae Nelson

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A