Skip to main content

Leelamony V K :: എന്റെ നേരുകൾ

 

നേരെനിക്കു ജീവവായു 
       നിർമ്മലം സമുദ്ധിതം
നീർമണിപ്പളുങ്കുപോലെ - 
       യാത്മഹർഷപൂരിതം
മാരിവില്ലിനെജ്ജയിക്കു -
       മൂഷ്മളം സുശോഭിതം
ശാരദേന്ദുവിൻ മനോജ്ഞ-
       ഭാവസാന്ദ്രഗീതകം.

നേരെനിക്കു ധർമ്മപാത, 
       നിർഭയത്വവേദിക
നീരൊഴുക്കുപോലെ സദ്
       രസം തരുന്ന പ്രാണദം
നേരെനിക്കു  തേൻകണം 
       തുളുമ്പിടുന്ന വാടിക
നേരെനിക്കു സന്മതം 
       തെളിച്ച തത്ത്വദീപകം!

നേരെനിക്കു പാവനം
       ഉദാത്തബോധദർശനം
നേരെനിക്കു ശക്തി -
       യത്യഗാധമായ നീലിമ
നേരെനിക്കു ശാന്തി, നന്മ, 
       സൌമ്യമാമപാരത
നേരെനിക്കു പൈതൃകം 
       പതിച്ചുതന്ന പട്ടകം!

     --- Leelamony V K

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A