ഈ ആഗസ്ത് 15ന് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിൻറെ അമൃതമഹോത്സവത്തിന് നേരത്തേതന്നെ ആരംഭം കുറിച്ചുകഴിഞ്ഞു; അത് വർഷം മുഴുവനും തുടരുകയും ചെയ്യും. ഇപ്പോൾ നമുക്കുമുന്നിൽ പ്രശ്നങ്ങളൊന്നും ബാക്കിയില്ല എന്നല്ല, പഴയ വിഷയങ്ങളിൽച്ചിലതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്, മറ്റുപലതും ഇനിയും ബാക്കിയാണ്; പുതിയ ചില പ്രശ്നങ്ങൾ വന്നുചേർന്നിട്ടുമുണ്ട്. ഇവയൊക്കെയിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഈ സന്തോഷം തികച്ചും സ്വാഭാവികമാണ്. നമ്മുടെ രാജ്യത്തിന്റെ വിശാലഭൂവിഭാഗത്തിൽ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ഭരണം നടത്താനും, നിയമങ്ങൾ സ്ഥാപിക്കാനുമുള്ള അധികാരം ലഭിച്ചത് നൂറുകണക്കിന് വർഷങ്ങൾക്കുശേഷം 1947 ആഗസ്ത് 15നാണ്. സ്വാത്രന്ത്ര്യലബ്ധിയ്ക്കായി ഭാരതീയർ നടത്തിയ ദീർഘസമരങ്ങൾ അടിമത്തത്തിൻറെ കാലദൈർഘ്യത്തോളം തന്നെ നീളമേറിയതും കഠിനവുമായിരുന്നു. വൈദേശിക ഭരണത്തിനെതിരെയുള്ള ഭാരതീയ ജനതയുടെ ഈ സമരങ്ങൾ ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ എല്ലായിടത്തും വ്യാപിച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ സംഘർഷത്തിൽ തങ്ങളുടേതായ ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog