Skip to main content

Posts

Showing posts from December, 2025

Raji Chandrasekhar :; മഞ്ചാടി

മഞ്ചാടി മഞ്ചാടിപോലെന്‍റെ കൈവെള്ളയിലിന്നു ചെഞ്ചോരയിറ്റുന്നു. ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്, ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടുപ്പ്, ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു- മെന്തിനുമേതിനുമംഗരാഗം ! മേലെക്കറങ്ങുന്ന പങ്കയും മേശയിൽ പാറുന്ന താളിലെ കൈവിരൽത്താളവും, വീണു പിടയും കടക്കണ്ണൊളികളി- ലൂളിയിടുന്നതാം ജന്മസാഫല്യവും, പാദം പുതയും തിളയ്ക്കുന്ന ടാറിനെ മൂടിത്തിമിർക്കുന്ന മഞ്ഞിൻ കണങ്ങളും, തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന സൂര്യകിരണങ്ങൾ ചൊല്ലിയാടുന്നതും, അങ്ങേച്ചരിവിലെ പച്ചിലക്കാട്ടിൽ നി- ന്നിങ്ങോട്ടു പുഞ്ചിരിച്ചെണ്ടു നീട്ടുന്നൊരെൻ കൊച്ചുമലരിലെ പൂന്തേൻ നുകരുവാ- നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും, പാണന്‍റെ പാട്ടും, കടുന്തുടിത്താളവും വീണയും വേടനും വാടിയപൂക്കളും നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു ദുഃഖമാണേകാന്ത സന്ധ്യകൾ! ദുഃഖമാണേകാന്ത സന്ധ്യകൾ! തപ്തമെന്നുള്ളും പിടയ്ക്കുന്നു, മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു. ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്, ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത...