Skip to main content

Posts

നാടിനോട് യാത്ര പറഞ്ഞിറങ്ങിയ ഒരു ദിനം

ജൂൺ  12 2023 കോളേജിലേക്ക് പോകുന്ന ദിവസം രാവിലെ എഴുന്നേറ്റാൽ പിന്നെ ഒരു ആലോചന  ആണ്. പോകണോ  പോകണ്ടയോ  എന്നൊക്കെ. സമയം പോകുന്നത് ഇങ്ങനെ ക്ലോക്കിൽ നോക്കി നടന്നു സമയം കളയും.മഴ കൂടില്ല എന്നുറപ്പായാൽ മാത്രം ഒരു തീരുമാനത്തിൽ എത്തും. വള്ളത്തിൽ കയറി അക്കരെ ഇറങ്ങണം.മഴക്കോള്  ഉണ്ടെങ്കിൽ കുറച്ച് പാടാണ് എനിക്ക് മടിയും.അങ്ങനെ മടി പിടിച്ചു ഞാൻ ഇറങ്ങിയ ഒരു ദിവസം. ബോട്ട് വരുന്നവരെ വെറുതെ നടന്നിട്ട് കായലിന്റെ അക്കരെൽ ബോട്ട് എത്തി എന്ന് കാണുമ്പോൾ കണ്ണിൽ കണ്ടതൊക്കെ പെറുക്കി ബാഗിൽ വെച്ചു . ഇങ്ങോട്ട് കൊണ്ട് വന്നത് എന്താണ് തിരിച്ചു കൊണ്ട് പോകേണ്ടത് ഒന്നും ഓർമ കാണില്ല.കായൽച്ചിറ ജെട്ടിയിൽ ബോട്ട് അടുത്താൽ മാത്രമേ അതെനിക്ക് കിട്ടു എന്ന തരത്തിൽ ആണ് ഞാൻ ഇറങ്ങുന്നത്. വരുന്ന ബോട്ടിനു വട്ടം കൊണ്ട് വള്ളം ഇട്ട് രാജകീയമായി ബോട്ടിൽ കയറി. കയറിയാൽ പിന്നെ ബോട്ടിന്റെ നടുക്ക് എഞ്ചിൻ ഇരിക്കുന്ന ഭാഗത്തു കുറേ ബാഗുകളും കുടകളും സീറ്റ്‌ നിറഞ്ഞു കുറേ ആളുകളും സ്കൂളിൽ പോകുന്ന കുട്ടികളും. ഞാൻ കണ്ണിൽ കണ്ട സ്ഥലത്ത് ബാഗ് വെക്കും പിടിച്ചോണ്ട് നിൽക്കില്ല. ബോട്ടിൽ കയറിയാൽ എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കും എന്താണ് എന്ന...

Sidheek Subair :: വീട്ടീമ്മ

കവിത വീട്ടീമ്മ രചന, ആലാപനം  സിദ്ധീഖ് സുബൈർ പുസ്തകം വാങ്ങാൻ വാട്ട്സ് ആപ് ചെയ്യുക. 9656161635  

Raji Chandrasekhar :: ഭ്രമരവസന്തം

ഭ്രമരവസന്തം പുസ്തകം വാങ്ങാൻ വാട്ട്സ് ആപ് ചെയ്യുക. 9656161635 ഉള്ളടക്കം Raji Chandrasekhar പ്രകാശനകർമ്മങ്ങൾ ശ്രീ പി വിശ്വംഭരൻ പിള്ള, ശ്രീമതി ഇന്ദിരാഭായി കുഞ്ഞമ്മ 2  ഭ്രമരവസന്തം കവിയും പ്രഭാഷകനുമായ ചാന്നാങ്കര ജയപ്രകാശ് സ്വീകരിച്ചപ്പോൾ 3. കഥാകൃത്തും പ്രഭാഷകനും അദ്ധ്യാപകനുമായ ശ്രീ അമീർ കണ്ടൽ സ്വീകരിക്കുന്നു. 4. കവിയും അദ്ധ്യാപകനുമായ ശ്രീ സിദ്ദീഖ് സുബൈർ

Parthan Ravi :: മീരയും മീനയും

               ‘നോട്ടമുണ്ടെന്നാണ് മീര പറഞ്ഞത്“ എന്നാൽ "എനിക്ക് ബോധ്യപ്പെട്ടില്ല” മീന മറുപടി പറഞ്ഞപ്പോൾ “നീ ഏത് ലോകത്താണ് ജീവിക്കുന്നത്?" എന്ന അടുത്ത ചോദ്യം വന്നു. എന്നാലതിനു മറുപടി പറയാതെ ഒരു ദീർഘനിശ്വാസം വിട്ടുമീര. കാരണം തേടുക എന്നത് മീരയ്ക്ക് താല്പര്യമില്ലാത്ത കാര്യമാണ്. കഴിഞ്ഞതിനെപ്പറ്റി ആലോചിച്ച് തലചൂടാക്കാൻ ഒട്ടും താല്പര്യമില്ലാത്ത ആളാണ് മീര. എന്നിട്ടും, മീനയെ ആദ്യമായി കണ്ടത് ഓർത്തെടുക്കാൻ ശ്രമിച്ചു. കോളേജ് അഡ്മിഷൻ കഴിഞ്ഞ് വാർഡനെ കാണാൻ വരാന്തയിൽ കാത്ത് നിന്നപ്പോഴാണ് മുടി പറ്റെവെട്ടിയ കാത് കുത്താത്ത പെണ്ണ്; ആൺകുട്ടിയാണോഎന്ന് സംശയിക്കത്തക്ക ശരീരപ്രകൃതിയും നടത്തവും നോട്ടവും. മുഖത്ത് ലവലേശം നാണമില്ലാത്ത ഭാവം. എന്നാൽ വശ്യമായ ചിരിയും ഐശ്വര്യവും. അമ്മയാണ് വിളിച്ച് കാണിച്ചു തന്നത് ആ സാധനത്തെ. പിന്നെ "മോളേ" എന്ന് വിളിച്ചുകൊണ്ട് ചോദിച്ചു. “ഇവിടെയാണോ വാർഡൻ വരുമെന്ന് പറഞ്ഞത്?" പെട്ടെന്ന് മുഖം പ്രസന്നമായി ചിരിച്ചുകൊണ്ട് "അതേ അമ്മേ!” എന്ന് മറുപടി പറഞ്ഞു. മറ്റൊരാൾ അമ്മേ എന്ന് വിളിച്ചപ്പോ എനിക്ക് ദേഷ്യം വന്നു, അസൂയമൂത്ത് അമ്മയെ ഞാൻ നുള്ളി. പലിശസഹിതം അപ്പോതന്...

Subhash Madhavan :: ശസ്ത്രക്രിയ

                    ശസ്ത്രക്രിയ സുഭാഷ് മാധവൻ ഹൃദയം കൊണ്ട് ഹൃദയത്തെ കീറി മുറിക്കുമ്പോൾ വാക്കുകളിൽ  ചോര പൊടിയാതെ ശ്രദ്ധിക്കണേ .... ശസ്ത്രം ശരിക്കും താഴ്ന്നിറങ്ങുമ്പോൾ വേദന സ്വാഭാവികം. എങ്കിലും കൈത്തഴക്കമതു കുറയ്ക്കാനുതകുമെ ന്നൊരാശ്വാസം. പറഞ്ഞു നിറുത്തുമ്പോൾ അയ്യാൾ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി നിശ്ചിത അളവിൽ പീലികൾക്കിടയിൽ അടർന്നു വീഴാറായ ബാഷ്പകണങ്ങൾ പിന്നെ ....... അവർ പരസ്പരം ഹൃദയങ്ങളെ തുന്നിച്ചേർക്കുകയിയിരുന്നു.

Dr Lekshmi Vijayan V T :: വരു, പരമ വെഭവത്തിലേക്ക് മുന്നേറാം

ഈ ആഗസ്ത് 15ന് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിൻറെ അമൃതമഹോത്സവത്തിന് നേരത്തേതന്നെ ആരംഭം കുറിച്ചുകഴിഞ്ഞു; അത് വർഷം മുഴുവനും തുടരുകയും ചെയ്യും. ഇപ്പോൾ നമുക്കുമുന്നിൽ പ്രശ്നങ്ങളൊന്നും ബാക്കിയില്ല എന്നല്ല, പഴയ വിഷയങ്ങളിൽച്ചിലതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്, മറ്റുപലതും ഇനിയും ബാക്കിയാണ്; പുതിയ ചില പ്രശ്നങ്ങൾ വന്നുചേർന്നിട്ടുമുണ്ട്. ഇവയൊക്കെയിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഈ സന്തോഷം തികച്ചും സ്വാഭാവികമാണ്. നമ്മുടെ രാജ്യത്തിന്റെ വിശാലഭൂവിഭാഗത്തിൽ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ഭരണം നടത്താനും, നിയമങ്ങൾ സ്ഥാപിക്കാനുമുള്ള അധികാരം ലഭിച്ചത് നൂറുകണക്കിന് വർഷങ്ങൾക്കുശേഷം 1947 ആഗസ്ത് 15നാണ്. സ്വാത്രന്ത്ര്യലബ്ധിയ്ക്കായി ഭാരതീയർ നടത്തിയ ദീർഘസമരങ്ങൾ അടിമത്തത്തിൻറെ കാലദൈർഘ്യത്തോളം തന്നെ നീളമേറിയതും കഠിനവുമായിരുന്നു. വൈദേശിക ഭരണത്തിനെതിരെയുള്ള ഭാരതീയ ജനതയുടെ ഈ സമരങ്ങൾ ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ എല്ലായിടത്തും വ്യാപിച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ സംഘർഷത്തിൽ തങ്ങളുടേതായ ...

Prof. V T Rema :: കേരളം ഓണത്തെ വരവേല്ക്കുമ്പോൾ

കേരളം ഓണത്തെ വരവേൽക്കുമ്പോൾ സങ്കടക്കണ്ണീരോടെ മാവേലിയെ വരവേൽക്കാൻ പരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാരന്റെ കുടുംബം .സർക്കാർ വാഹനങ്ങളിൽ ഓണത്തിന്റെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൻറെ ഗതി നിയന്ത്രിച്ച് യാത്രക്കാരനെ കടകളിൽ എത്തിക്കുന്ന കെഎസ്ആർടിസി ഡ്രൈവറും അവന്റെ കുടുംബവും കണ്ണീർ മങ്ങലിലാണ് കടയിലേക്ക് നോക്കുന്നത്.കേരളത്തിന് ചാലകത നൽകുമ്പോൾ സ്വന്തം സ്വപ്നങ്ങൾ കരിയുന്ന അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ . കാശുള്ളവന്റെ മുന്നിൽ മദ്യചഷകങ്ങൾ നിറച്ചുവയ്ക്കാൻ സർക്കാറിന് ധൃതിയാണ് സാധാരണക്കാരന്റെ സ്വപ്നം വിറ്റു കാശാക്കാൻ ലോട്ടറി നടത്തുന്ന കേരള സർക്കാർ അധ്വാനിക്കുന്ന കെഎസ്ആർടിസി കാർക്ക് മണ്ണപ്പംനൽകാനാണ് ശ്രമിക്കുന്നത്. കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ ! ഒന്നാന്തരം വണ്ടികൾ കട്ടപ്പുറത്ത് കയറ്റിയിട്ട് തുരുമ്പ് പിടിക്കുമ്പോൾ കടം വാങ്ങി കമ്മീഷൻ പറ്റി പുതിയ വാഹനങ്ങൾ വാങ്ങി കൂട്ടുകയും കെടു കാര്യസ്ഥതയിലൂടെ കേരളത്തിൻറെ കടക്കെണി പല മടങ്ങ് പെരുക്കുകയും ചെയ്യുന്ന സർക്കാർ ഇടതു ആദർശത്തെ തന്നെ ചവിട്ടി മൂടുകയാണ് എന്നതാണ് കേരളത്തിൻറെ തിരിച്ചറിവ് . വിഴിഞ്ഞം സമരത്തിൽ സമയോചിതമായി ഇടപെടാൻ മടിച്ച മുഖ്യമന്ത്രിയും കൂട്ട...