Skip to main content

Posts

Showing posts from July, 2013

നിന്മൃദുവീണയിൽ

നിന്മൃദുവീണയിലെൻവിരൽത്തുമ്പുക- ളുന്മദം പാടു,മീ സ്നേഹഗീതം നിന്മിഴിവർണ്ണങ്ങളെന്നോടു മന്ത്രിച്ച- തെന്മനം ചാലിച്ചു ചേർത്തതല്ലെ..

ഇതും..എൻറെ പെങ്ങള്‍ :: അൻവർ ഷാ ഉമയനല്ലൂർ

അൻവർ ഷാ ഉമയനല്ലൂർ  "യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ" എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനം അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാന നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം? തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം സ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം- ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം; തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം. ചികിത്സയാദ്യാവശ്യമീ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്കുന്നതാരന്ധകാരം ക്രുദ്ധരായിട്ടുകാര്യമെന്തിഹ,യാദ്യ,കാവലാണു ഭേദം അശ്രദ്ധകാട്ടിക്കെടുത്താതിരിക്കവേണമീ,തൂവെളിച്ചം. നാളിതുവരെയില്ലാതിരുന്നപോലുള്ളെത്ര ദുഷ്‌കൃതം തോളുരുമ്മിക്കടന്നെത്തുന്ന വേദിയായിന്നു ഭാരതം ചേതന വേദനിപ്പിക്കുവോരീജന്മനാടിന്റെ നെഞ്ചകം ഛേദിച്ചിടുന്നു; നിന്‍ തിരുസന്നിധിയിലായിന്നീവിധം. കേവലം നീറലായ്‌ മാറിയിന്നു നാരികള്‍തന്‍ ജാതകം ക്രൂരകൃത്യങ്ങളാലളന്നുനീക്കുന്നരീതിതന്നെ പാതകം കാതരഹൃദയസ്‌പന്ദങ്ങളായ്‌ത്തീരുമീ സ്‌ത്രീജീവിതം ശ്രീ പോയ്‌മറഞ്ഞൊരു താരമായ്‌പ്പൊലിയുന്നീവിധം. തിരിഞ്ഞുനോക്കു...

പൊതുവിദ്യാഭ്യാസം നന്നായാൽ നാടും.... :: ജെ.ശശി

ജെ.ശശി            എത്ര ഗുണമുള്ളതായാലും ദുഷിച്ചാൽ നാറും. അവയുടെ ദുർഗന്ധം നമ്മെ അതിൽ നിന്നും അകറ്റും. അല്ല അത് സ്വീകരിക്കാൻ തയ്യാറായാൽ അത് ഉണ്ടാക്കുന്ന വിപത്ത്  പറഞ്ഞറിയിക്കാനാവാത്തതുമാകും.             വിദ്യാഭ്യാസത്തിൻറെ കാര്യവും ഇതുതന്നെയാണ്. അതുകൊണ്ട് അത് ദുഷിക്കാതെ സംരക്ഷിക്കേണ്ടതിൻറെ ആവശ്യം വലുതാണ്.             പൊതു വിദ്യാഭ്യാസരംഗത്തിൻറെ മർമ്മം അറിഞ്ഞവർ കേരളീയ സമൂഹം തന്നെയാണ്. ഒരു പക്ഷേ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇതുപോലെ ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്തെ നയിക്കനുമായിട്ടില്ല. കേരള സമൂഹത്തിൻറെ നല്ലൊരു ശതമാനം വിദ്യാഭ്യാസ കാര്യങ്ങളുമായി പരോക്ഷമായോ പ്രത്യക്ഷമായോ ബന്ധപ്പെടുന്നവരാണ്.             ഉന്നത വിദ്യാഭ്യാസരംഗവും പ്രൊഫഷണൽ വിദ്യാഭ്യാസരംഗവും  ഇന്ന് ഏറെ പച്ചപിടിച്ചു നിൽക്കുകയാണ് കേരളത്തിൽ. ഒട്ടുമിക്ക ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങള...

ശ്രീമാന്മാര്‍ അഴീക്കോടും (സുകുമാര്‍) വിജയനും (എം. എന്‍) :: സി. എം. രാജന്‍

സി എം രാജൻ വടക്കെമലബാറുകാർ രണ്ടും പരക്കെ പ്രഖ്യാതി നേടിയോർ ഒരാള്‍ തലശ്ശേരിയില്‍ത്തങ്ങി- യപരന്‍ തൃശ്ശിവപ്പേരൂരിലും. പ്രഭാഷണപ്പ്രതിഭകള്‍ രണ്ടും പ്രകോപന തല്‍പ്പരർ ജനസാമാന്യത്തിനെന്നെന്നു- മനന്ത സ്നേഹമുള്ളവർ വാഗര്‍ത്ഥങ്ങളില്‍ വാളിന്‍ മൂര്‍ച്ച ചേര്‍ത്തവര്‍ രണ്ടുപേർ ഒരാള്‍ക്കു പ്രിയം ഗാന്ധി മറ്റേയാള്‍ക്കതു മാര്‍ക്സിസം. ഫ്രായിഡും യുംഗും ഫ്രമ്മും തലശ്ശേരിക്കു വശഗതം. വേദവേദാന്ത സാഹിത്യം അഴീക്കോടിനാത്മ ഭൂഷണം. ധിഷണാശാലിയെങ്കിലും വികാരജീവിയാണൊരാൾ ധിഷണാഭീമനാമപരന്‍ ഋഷിസമാന വിരാഗിയും. ഒഴുകുമിതിലൊരാളങ്ങിനെ. ഇരുള്‍കീറുമനലനെപ്പോലെ- യപരന്‍ സിംഹഗര്‍ജ്ജകന്‍. ആശാന്‍ വരച്ചിട്ട സീതയെ വലുതാക്കിക്കാട്ടിയതിലൊരാൾ മേനോന്‍ വരച്ചിട്ടൊരാനയില്‍ കണ്ടൂ ആദിമചോദന മറ്റെയാൾ ഒരാള്‍ കരയിപ്പിച്ചൂ പാവം ജീ കുറുപ്പിനെ. മറ്റെയാള്‍ വിഷമിപ്പിച്ചൂ ശ്രീയാം വൈലോപ്പിള്ളിയെ. ചെറുപ്പചാപല്യമെന്നോര്‍ത്തു ക്ഷമിച്ചില്ലാരുമപ്പൊഴും. വിജയന്‍ നിന്നു മരിച്ചപ്പോള്‍ അഴീക്കോട് കിടന്നു കടന്നു പോയ്‌. കടക്കാരായ്‌ ബാക്കി നില്‍ക്കുന്നു മലയാളക്കരയിലെ മാനവർ ഭാര്‍ഗ്ഗവരാമക്ഷേത്രത്തിലെ ഭാസുരപ്രദീപമായ...