Views:
1കാട്ടാറിൽകാലുകളിട്ട-ക്കല്ലിലിരുന്നില്ലേ…പാടിപ്പാടിക്കാട്ടാറങ്ങനെവിരൽകളിലൂടെ-ക്കയറിക്കയറിനമുക്കുമീതെ-ക്കവിഞ്ഞുപോയില്ലേകാടു ചലിച്ചു മദിച്ചും കൊണ്ട്നമ്മെ വിഴുങ്ങിയൊരോർമയിലൂടെനടപ്പില്ലേയൊരു താലോലത്തിൻമഴവിരിയുന്ന വെയിൽബോധത്തിൻ, നരവ്യാമോഹത്തിൻമണൽത്തരിപ്പുകളില്ലാതെഇതു ചതി, ഇതു ദുര, ഇതു തീരാപ്പകഇതു കാടിതു നദി, ഇതു നാമെന്നുംഅറിയാതേതോ ഒന്നിന്നുള്ളിൽമറന്നിരിക്കും വഴക്കമായില്ലേപ്രിയതരമൊരൈതിഹ്യത്തിൻപ്രാണപ്പൊരുളായ്ക്കൊത്തിയെടുക്കാമെന്നു തുടുത്തില്ലേദുരൂഹജീവൽക്കയങ്ങളിൽനി-ന്നൂറിക്കൂടിയൊരിരുൾത്തണുപ്പിൻഭീതികൾമെല്ലെപ്പതഞ്ഞൊഴിഞ്ഞില്ലേആറും കാടും കാറ്റും മണവുംപുലരികളുച്ചകൾ സന്ധ്യകൾ പാട്ടുകൾനിരവധി ജന്മപരമ്പരപോലെപ്രാണനെ മുക്കിയലക്കിയെടുക്കെഒരു വെള്ളാരംകല്ലിന്മിനുസംഉള്ളിലറിഞ്ഞു തിരിക്കാനായതു-മോർമയിലുണ്ടതി-ഗാഢമൊരോർമ
2ഒരുനാൾപിന്നെയുമേതോവ്യഥകൾ ചുഴറ്റിയലസിയജീവിതമേറ്റിത്തനിയെആറും കാടും കാറ്റും മണവുംഋതുവിന്യാസക്കാവും തേടിആവിലമെത്തുമ്പോൾകള്ളം പോലെകല്ലൂകൾ മാത്രംസ്വപ്നം പോലെമാഞ്ഞൂ വെള്ളംബന്ധുതപോലെഅഴുകിയ കുഴികൾചുടുനിശ്വാസച്ചുഴലികൾചൂടിദുർമൃതിചുറ്റിയപ്രണയംപോലെകാടു കരിഞ്ഞു മലർന്നു കിതപ്പൂ….