Skip to main content

Posts

Showing posts from December, 2013
affiliate marketing

കഥ

  കഥകൾ , കവിതകൾ , ലേഖനങ്ങൾ   കഥ affiliate marketing
affiliate marketing

My Window :: Nanditha Sivadas

Sushama mam gave us all chocolates, and she wrote on the big blackboard in our 5 th std classroom   " Happy Summer Vacation ”. All my classmates gleamed with excitement and happiness, my bench mate Aniket kept on looking at the clock, and when each minute passed by, he kept on crossing one out of the 15 lines he had drawn on the white paper in his notebook,....there was that wiry little girl Minnie who jumped from one point in the classroom to another (for which I truly disliked her, a really jumpy and irritating crackpot). The whole classroom was noisy, and for the first time Sushama mam din't loose her cool, and set out to humour the kids in her class who were exhibiting their crazy pranks.  Aniket counted 10... 9...... 8...... 7..... 6..... 5.....4.....3....2.....1..... AND ........ the school bell struck thrice, and all my classmates jumped from their seats shouting Hurraaayyyyy, no class for 2 months, yaaayyyy !!!! Well that’s when I felt the...

നിഘണ്ടുവിലെ ഭാര്യ :: ഷീലാ ലാൽ

ഷീലാ ലാൽ ഭർത്താവിന്റെ അടിവസ്ത്രങ്ങൾ കഴുകുമ്പോൾ നീ, നിന്റെ കൈകളോടു പറയുക ഞാൻ എല്ലാ സ്ത്രീകളേയും  എന്നെപ്പോൽ സ്നേഹിക്കുന്നുവെന്ന്. അവന്റെ ഉടുപ്പുകൾ തേച്ചുടയാതെ കൊടുക്കുമ്പോൾ തേപ്പുപെട്ടിയിൽ  ചൂടു ബാക്കി വച്ചേക്കുക. കൈവഴികൾ പിരിഞ്ഞുപോയ സിന്ദൂരം തിരിച്ചു ലഭിക്കുവാൻ അവന്റെ ചുണ്ടുകളെ കാത്തിരിക്കുക, ആ മാറിലെ അപരിചിത ഗന്ധത്തിൽ വലിഞ്ഞിഴയുന്ന മുടിനാരിഴകളെ തുലനം ചെയ്യാതിരിക്കുക. ചേർത്തു പിടിക്കുമ്പോൾ നിന്റെ മുഖച്ഛായ മാറുന്നതറിയാതെ വികാരം കൊള്ളുക. അവന്റെയുറക്കത്തിൽ സ്വപ്നമാകാതിരിക്കുക, ഉണർവിൽ, മധുരമൂറുന്ന  ചായയായ് കപ്പിന്റെ ചെറിയ വട്ടത്തിലൊതുങ്ങുക, തിളച്ചു മറിയുന്ന ചൂടിനെ നീരാവിയാക്കി ശൂന്യതയിലേക്കു വിടുക. അവൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കുക, കരയുമ്പോൾ "ഞാനില്ലേ"-യെന്നു പറയുക. അങ്ങിനെയവന്റെ നിഘണ്ടുവിലെ ഭാര്യയാവുകയോ, പഴയ താളുകൾ കാറ്റിൽ പറത്തി പുതിയ നിഘണ്ടുവാകുകയോ ചെയ്യുക.   -----00000-----

വാക്കിന്റെ ശില്‌പിക്ക്‌ :: വരദേശ്വരി. കെ

  വരദേശ്വരി. കെ ചുണ്ടിണ തോറും ശലഭമായ്‌ തത്തുമാ -   വാക്കിന്‍രെ വൈഡൂര്യമെങ്ങു മറഞ്ഞുപോയ്‌  ചേതോഹരിയാം മലയാള മാമ്പൂക്കള്‍  മാന്ത്രികച്ചെപ്പു തുറക്കുന്ന വേദിയില്‍  കൗമാര സ്വപ്‌നത്തില്‍ ചിത്രശലഭങ്ങള്‍  യൗവ്വന സങ്കല്‌പ സായൂജ്യചിത്രങ്ങള്‍  നൊമ്പരത്തുമ്പികള്‍ തമ്പടിക്കുന്നേരം  കുളിര്‍മഴ പെയ്‌തു തലോടുന്ന വാഗ്മയം  ഉഷസ്സിന്റെ നൈര്‍മല്യം ഉളളിലാവാഹിച്ചു  നാരായണക്കിളി നേരെയകന്നുപോയ്‌  പാട്ടിന്‍ വരിയുടെ മാസ്‌മര ഭാവത്തില്‍  നാടും നാട്ടാരും മധുരം നുണഞ്ഞെത്ര  അക്ഷര ലക്ഷങ്ങളക്ഷയം പാകിയ  അക്ഷയപാത്രമായ്‌ തീര്‍ന്ന വരികളാല്‍  നക്ഷത്ര പാത്രമായ്‌ തീര്‍ന്ന വരികളാല്‍  നക്ഷത്ര പാതയില്‍ ബാക്കി പാടീടുവാന്‍  വിണ്ണിന്റെ വാതില്‍ തുറന്നു നീ പോകവേ  പാതി മുറിഞ്ഞൊരപ്പാട്ടിന്റെ പല്ലവി  ഈണമായ്‌ ഈരടി എങ്ങു തിരഞ്ഞിടും  നൃത്തം വച്ചാടുമാ വാക്കിന്റെ ശില്‌പിയെ  ഓര്‍ത്തൊന്നു പാടുവാന്‍ വെമ്പുന്നു കേരളം . 

വിശപ്പ്‌ :: എം. മാഹിന്‍

എം. മാഹിന്‍ നാഴി അരി ഇല്ലാതെ ഊണുമുറി ഇല്ലാതെ നാലുനാള്‍ പട്ടിണി കിടന്ന വിശപ്പേ നിന്റെ ഈ ദു : ഖം അറിയില്ല , ഞാന്‍ ചോറ്റ്‌ പാത്രത്തില്‍ ഒന്നുമില്ലാതെ ദാഹജലം കുടിച്ച്‌ കൊതി തീര്‍ക്കും നേരം ശ്രീകൃഷ്‌ണന്റെ രൂപത്തില്‍ വന്ന് ജോലി ചെയ്‌ത്‌ വിശപ്പ്‌ അകറ്റി വിശപ്പ്‌ അറിഞ്ഞ്‌ നല്‍കുന്ന വിശ്വന്റെ വിശപ്പ്‌ ആരും അറിഞ്ഞീലാ ഗോതമ്പിന്റെ നിറമുളള ഗീതമ്മ വിശപ്പ്‌ എന്തെന്ന്‌ ഭവിച്ചീടും നേരം ദേശാടനക്കിളീ നിനക്കറിയുമോ വിശപ്പിന്റെ കാഠിന്യം ഹാപ്പിയായി നില്‍ക്കുന്ന വിശപ്പിന്റെ സുഖം ഇന്നത്തെ മഌഷ്യന്റെ മരണപ്പാച്ചിലില്‍ വിശപ്പ്‌ എന്തെന്ന്‌ അറിയുന്നില്ല ഉണ്ടു നിറഞ്ഞവന്‌ ഉണ്ണാത്തവന്റെ വിഷമം അറിയുന്നില്ല മനുഷ്യാ നീ ചിന്തിയ്‌ക്കൂ ... വേനല്‍ മഴയുടെ ഇളം തണുപ്പില്‍ പൂവന്‍കോഴി കരയുന്നു . അരുവിക്കരയാറിന്റെ അരയാലിന്‍ മുറ്റത്ത്‌ അരിമ്പാറയ്‌ക്ക്‌ അരിയെറിയുന്ന മഹിമ . എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട്‌ വിശപ്പ്‌ പൂക്കള്‍ക്ക്‌ വിശക്കുമ്പോള്‍ പൂ വാടും പശുക്കള്‍ക്ക്‌ വിശക്കുമ്പോള്‍ പുല്ല്‌ കെ...