Skip to main content

Posts

Showing posts from February, 2014

ഞങ്ങളുടെ പുണ്യം

ഈ രാജധാനിക്കു ചന്ദനപ്പൊട്ടുപോല്‍ രാജഗേഹത്തിന്നു മുന്നിലായീ കമനീയ രൂപമായങ്ങു വിളങ്ങുന്നു ധന്യരായ്‌- ത്തീര്‍ന്നിതു സ്വാമിയീഞങ്ങളും . അകലെയാ കൊല്‍ക്കത്ത തന്നിലുളവായ സുന്ദരസുനമീ ലോകമെങ്ങും ഭാരതമാതാവിന്‍ ഖ്യാതി പരത്തിയാ - ഹ്രസ്വമാം ജീവിതം സാര്‍ത്ഥമാക്കീ . ' ഗുണികളൂഴിയില്‍ നീണ്ടുവാഴാ ' യെന്ന - കവിവാക്യമന്വര്‍ത്ഥമായപോലേ തിണ്ണമീ ഭൂമിയില്‍ നിന്നങ്ങകന്നല്ലോ നിത്യദു : ഖത്തിലമര്‍ന്നല്ലോ ഭാരതം . സ്വാമീയവിടത്തെപ്പോലൊരു പുത്രനായ് ഭാരതമെന്തെന്തു പുണ്യം ചെയ്‌തു ? ആ ദിവ്യരൂപമീ നാട്ടില്‍ത്തിളങ്ങുവാ - നതിലേറെ പുണ്യമീ ഞങ്ങള്‍ ചെയ്‌തു . കാഞ്ചനശോഭയോടാ പ്രതിബിംബം കാണികള്‍ക്കാഹ്ളാദമേകീടുന്നു . സദ്‌ഗുരുനാഥനാമങ്ങുതന്‍ മേന്മകള്‍ ഉച്ചൈസ്‌തരമോതി നിന്നീടുന്നു . ശ്രീകൃഷ്‌ണവിഹാര്‍  റ്റി . സി . 4/1956,  T C W A  E 6, പണ്ഡിറ്റ് കോളനി .   കവടിയാര്‍ പി ഒ  തിരുവനന്തപുരം 695003 ബി ശാരദാമ്മ

കണ്ണാടി കാണാത്തവർ :: എസ് അരുണഗിരി

I®mSn t\m¡m¯ Pohn-കളുണ്ടv AÃ; I®mSnImWm¯ Pohn-IÄ! I®m-Sn- t\m¡n aoi- sh-«n-an-\p¡n Idp-¸n-¡msX ]pcn-I-tcm-a-§Ä ]ngpXv Is®-gpXn s]m«p- Ip-¯msX Ihnfpw Np­p-Ifpw Nmbw tX¡msX ]Ãp-I-fpsS hnS-hp-IÄ Ip¯n hr¯n-bm-¡msX AhÀ Cc tXSp¶p {]W-bn-¡p¶p CW-tN-cp¶p AhÀ, apdn-¡m³ aq-¡n tcma-an-Ãm-¯-hÀ. എസ്  അരുണഗിരി

എസ് അരുണഗിരി

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

വെളിച്ചത്തിന്റെ വിസ്മയങ്ങളിലൂടെ സാമൂഹിക വിമര്‍ശനം

വെളിച്ചത്തിന്റെ വിസ്മയങ്ങളിലൂടെയാണ്‌ സത്യജിത്തിന്റെ കഥകള്‍ നീങ്ങുന്നത്‌ . പ്രകാശത്തിന്റെ നാനാഭാവങ്ങള്‍ കഥയുടെ രൂപപുതുമയാണ്‌ . നിഴലും വെളിച്ചവും മിന്നിമറയുന്ന പനിനീര്‍ ചെമ്പകവും വെടിയുണ്ടകളായി ചീറിപ്പാഞ്ഞ്‌ പൂത്തിരികളായി കൊഴിഞ്ഞു വീഴുന്ന അക്ഷരങ്ങളും കഥയെ നിറത്തിന്റെയും നിഴലിന്റെയും സമാന്വയമാക്കുന്നു .    സുഖത്തിന്റെ ലഹരിയിലമര്‍ന്നാല്‍ പിന്നെ സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റുകളില്‍ നിന്ന്‌ ഓടിയകലാനാവും താല്പര്യം . സുഖിക്കുക , ജീവിതം സുരക്ഷിതമാക്കുക , സുഖിക്കാനുതകുന്ന വ്യവസ്ഥയ്ക്ക്‌ കോട്ടം തട്ടാതെ ശ്രദ്ധിക്കുക എന്നീ കാര്യങ്ങളാവും പിന്നെ ശരണത്രയം . ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും നല്ലത്‌ ജീവിതം രാജകീയമാക്കുന്നതാണെന്ന്‌ തിരിച്ചറിയുന്നതോടെ ശാസ്ത്രവും സാഹിത്യവുമൊന്നും വേണ്ടാതാകും . ഈയൊരു സാമൂഹിക പരിസരത്തിലാണ്‌ ചാവക്കേഴികളുടെ തിരോധാനം പ്രസക്തമാകുന്നത്‌ . എന്തിനും ഏതിനും ഉത്തരമുള്ള പരിഷത്ത്‌ ചേട്ടന്‍ . ഒന്നും മറച്ചുവയ്‌ക്കാറില്ലാത്ത പരിഷത്ത്‌ ചേട്ടന്‍ ആ ചേട്ടനും മാറി . ‘ ലോകം മാറുകയല്ലെ ' എന്ന ഉത്തരമില്ലായ്മയുടെ ഉത്തരത്തിലേക്ക്‌ പരിഷത്ത്‌ ചേട്ടന്‍ എല്ലാം ഒളിക്കുകയാ...

മരുഭൂമി :: ഷീലാ ലാല്‍

ഷീലാ ലാല്‍ സ്വപ്നങ്ങള്‍ കണ്ണീര്‍വറ്റിയ വിധവയായി അകത്തളത്തില്‍ ചുരുണ്ടുകൂടുന്നു . നഗ്നമായ കഴുത്തും കൈത്തണ്ടകളും വെള്ള ചേലയില്‍ പൊതിഞ്ഞു കിടക്കുന്നു മരുഭൂമിക്കു മുകളില്‍ ഉഷ്ണക്കാറ്റായി അതു ചുറ്റിപ്പടരുന്നു . പറന്നുപോയ സിന്ദൂരം അസ്തമയത്തിനു ചുവപ്പേറ്റുന്നു മാനത്തൊരു മഴവില്ലായ് സ്മൃതിപഥത്തില്‍  ശേഷിപ്പു തീര്‍ക്കുന്നു . സ്വപ്നത്തിനും സത്യത്തിനുമിടയില്‍ ഒരു ഹാരം ശൂന്യതയിലാടുന്നു , സിന്ദൂരം തൊട്ടെടുക്കാന്‍ സീമന്തരേഖ വിരല്‍തുമ്പിലേയ്ക്കോടുന്നു . മലര്‍ക്കെത്തുറന്നൊരു മണിയറ മഞ്ചമില്ലാതെ കിടക്കുന്നു . തറയിലിഴയുന്ന സര്‍പ്പങ്ങൾ , മുദ്രമോതിരത്തിനായ്‌ മുറവിളികൂട്ടുന്ന അണിവിരലില്‍ അളയിട്ടു കിടക്കുന്നു . ---000---

മഞ്ഞു പൊഴിയുമ്പാള്‍ നാം അനുഭവിക്കുന്നത്‌. :: ഷീലാ ലാൽ

ഷീലാ ലാൽ ചില കഴിവുകളെ നമ്മള്‍ കണ്ടെത്താന്‍ വൈകും . കണ്ടെത്തിയാലും അംഗീകരിക്കുവാന്‍ മടിക്കും . തൊങ്ങലും തോരണവുമില്ലാതെ പച്ചയായ്‌ തിളങ്ങുന്ന സതീഷ്‌ തപസ്യ എന്ന കവി , കുത്തും വെട്ടുമേറ്റ്‌ വായത്തല മടങ്ങുമ്പോഴും ഒടിയാത്ത മുനയെറിയുന്നത്‌ അനുവാചകന്റെ കഠിനഹൃദയത്തിലേയ്‌ക്കാണ്‌ . ഒന്നു തുളയ്ക്കാതെ കടന്നുപോകുവാന്‍ അദ്ദേഹത്തിന്റെ ഒരു കവിതയ്ക്കും ആവില്ല .    കഥയില്‍ കവിതയും കവിതയില്‍ കഥയും ഉണ്ടാകണമല്ലൊ മഞ്ഞുപൊഴിയുമ്പോള്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകള്‍ നമ്മോടു സംവദിക്കുമ്പോൾ , അതിലെ കഥകളില്‍ മഞ്ഞുപൊഴിയുമ്പോള്‍ അനുഭവപ്പെടുന്നത്‌ കുളിരല്ല , കാളുന്ന ചൂടും നിശ്ചലമാകുന്ന മരവിപ്പും ചേര്‍ന്ന്‌ സുഖകരമായൊരു സമ്മിശ്രവികാരം നമ്മെ കണ്ണടച്ചിരുത്തി ചിന്തിപ്പിക്കുന്നു , സമൂഹത്തിലേയ്ക്ക്‌ പതിന്മടങ്ങ്‌ ശക്തിയില്‍ കണ്ണു തുറക്കുവാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു .    പലകവിതകളും സമര്‍പ്പണത്തിലെ അമ്മയുടെ വാക്കുകളോടു ചേര്‍ത്തു വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു . പ്രത്യേകിച്ചും ഉയിര്‍ത്തെഴുനേല്‍പ്പ് എന്ന കവിത . നിലവിളിക്കാത്തത്‌ ...

ഷീലാ ലാൽ