Skip to main content

Posts

Showing posts from May, 2015

ഒന്നു ചിന്തിക്കു ... തിരിച്ചറിയൂ... ഉത്സവങ്ങള്‍ തകിടം മറിക്കാനുള്ള ഗൂഢാലോചന...

അനേകവര്‍ഷങ്ങളായി അതിഗംഭീരവും സുരക്ഷിതവുമായി നടത്തിവരുന്ന ഈ ഉത്സവം ആധുനിക സ ൗ കര്യങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ എതിര്‍ക്കപ്പെടുന്നത് എന്തിനു്?   അനാവശ്യ കാരണങ്ങള്‍ നിരത്തി കപടമൃഗസ്നേഹം കാണിച്ചു ആനയെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നവര്‍ ഒന്ന് ആലോചിച്ചു നോക്കു...  ഇത്തരം സംവിധാനങ്ങളും നിയമങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്തും ആനകള്‍ സംരക്ഷിക്കപ്പെടുകയും ഉത്സവങ്ങള്‍ പ്രൌ ഢ ഗംഭീരങ്ങളായി നടക്കുകയും ചെയ്തിരുന്നു. അന്നും ഇന്നും ഒരേ ചടങ്ങുകളാണ് നിലനില്‍ക്കുന്നത്.  ഇപ്പോള്‍ പുതിയ ന ീക്ക ങ്ങളുടെ ആവിര്‍ഭാവം ആനയെ സംരക്ഷിക്കാന ല്ല, പകരം മതേതര മുഖംമൂടിയണിഞ്ഞ ചില സംഘടനകളുടെ സാമ്പത്തിക ലാഭത്തിനു വേണ്ടിയും ഉത്സവങ്ങള്‍ തകിടം മറി ച്ച് ഭാരതീയ സംസ്കാരത്തെ തകര്‍ക്കാനുമല്ലെ യെന്ന് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. - ടീം മതംഗകെസരികള്‍ കൃഷ്ണപ്രസാദ് കുളങ്ങര ഹരീഷ് ഹരി അർജുൻ കുളങ്ങര അഭിഷേക് നായർ 

സൂക്ഷിക്കുക! കപടമതേതര മൃഗസ്നേഹികളെ...

              ഈ അടുത്തയിടെ കേരളത്തില്‍ പകരം വയ്ക്കാനില്ലാത്ത  ഒരു പൂരം നടന്നു. ത്രിശ്ശിവപേരൂരിന്റെ മണ്ണില്‍ കാലാകാലങ്ങളായി നടത്തപ്പെടുന്ന ഈ ഉത്സവം ലോക ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഈ ഉത്സവത്തെ കുറിച്ചു കേരളത്തിന്റെ സ്വന്തം വ്യവസായ വാണിജ്യ ദ്വൈവാരികയായ ധനം 2015  ജാന്‍ 31 നു പുറത്തിറക്കിയ പതിപ്പില്‍ വര്‍ണ്ണനകള്‍ ഇപ്രകാരം               ലോകത്തിനുമുന്നില്‍ പൂരം കൊണ്ട് അടയാളമിട്ടവരാണ് തൃശൂർ ജനത. അഴകളകൊത്ത കരിവീരന്മാരും ആകാശത്തു വസന്തം വിരിയിക്കുന്ന കരിമരുന്നു പ്രയോഗവും ജനസാഗരത്തിന്റെ കൈയ്കൾ വായുവിൽ നൃത്തം ചെയ്യിക്കുന്ന മേളപ്പെരുക്കങ്ങളും പോക്കുവെയിലിൽ മഴവില്ല് തീർക്കുന്ന കുടമാറ്റവുമെല്ലാം തൃശൂർകാരന് വർഷത്തിൽ ഒരിക്കൽ വിരുന്നെത്തുന്ന പൂര കാഴ്ചകൾ മാത്രമല്ല, ഒരു പൂരം മുതൽ അടുത്തത്‌ വരെയുള്ള കാലദൂരത്തിൽ അവൻ മനസ്സിലും ചിന്തയിലും കൊണ്ട് നടക്കുന്നത് കൂടിയാണ്.       ഈ വരികൾ മാത്രം മതിയാകും ആ ഉത്സവത്തിന്റെ വിസ്മയങ്ങളെ നിറകൂട്ടുകൾ ഏതും മങ്ങാതെ ഒരിക്കൽ കണ്ടവർക്ക് എന്നെന്നും ഓർത്തെടുക്കാൻ. എന്നാൽ ഉത...