Skip to main content

ശാന്തി


ആറ്റുകാലമ്മയല്ലാതെയില്ലാരുമെന്‍
നോവും മനസ്സിന്നുശാന്തിയേകാന്‍.
ആറ്റുകാലമ്മേ,യെന്നാറ്റുകാലമ്മേ,യെ-
ന്നാറ്റുകാലമ്മേ,യെന്‍ദേവിയമ്മേ.

സങ്കടച്ചോറു തിളച്ചുതൂവുന്നൊരു
മണ്‍കലമാണെന്റെ ജന്മമമ്മേ.
നിന്മുഖപ്പുഞ്ചിരിത്തേന്‍നിലാത്തുള്ളിയാ-
ലെന്മനസ്സില്‍ വീഴ്ത്തു തീര്‍ത്ഥമമ്മേ.

ചുറ്റും കൊടുംചൂടിതുള്ളിലും വാനിലോ-
കത്തുന്നു പൊങ്കാല സൂര്യനമ്മേ
നീള്‍മിഴിക്കോണിലെ പൊന്നൊളിപ്പൂക്കളാല്‍
തീമഴച്ചൂടൊന്നടക്കുകമ്മേ.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A