Skip to main content

ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്


ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്


ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്
ഉമയുടെ പൊന്മകന്‍ നന്മയുണ്ട്
ശുഭദാംഗമാകും കുറുമ്പുമുണ്ട്
അഭയം തരും മൃദുഹാസമുണ്ട്

ഉണ്ണിക്കൊരു കുഞ്ഞു കുംഭയുണ്ട്
കുംഭ നിറയ്ക്കുവാന്‍ പാടുമുണ്ട്
ഉണ്ണിപ്പശിക്കൊരു ശാന്തിയുണ്ട്
ഉണ്ണിക്കുമച്ഛനായ് ശംഭുവുണ്ട്

ഉണ്ണിക്കൊരു കുഞ്ഞു തുമ്പിയുണ്ട്
തുമ്പിക്കിരുപുറം  കൊമ്പുമുണ്ട്
കൊമ്പൊരു രാമനൊടിച്ചതുണ്ട്
കൊമ്പൊന്നൊടിഞ്ഞതും കൈയ്യിലുണ്ട്

ഉണ്ണിക്കു മൂഷികന്‍ കൂട്ടുമുണ്ട്
തുളളിക്കളിക്കുന്ന താളമുണ്ട്
വിശ്വം വലം വച്ച വിദ്യയുണ്ട്
വിത്തേശ ഗര്‍വം ശമിച്ചതുണ്ട്

ഉണ്ണിക്കെഴുത്തിന്റെ കാതലുണ്ട്
അര്‍ത്ഥം ഗ്രഹിക്കും പടുത്വമുണ്ട്
വിഘ്‌നങ്ങളൊക്കെത്തകര്‍ക്കലുണ്ട്
മക്കള്‍ക്കു നേര്‍വഴി കാട്ടലുണ്ട്.






Read in Amazone Kindle

Comments