സ്നേഹം ജീവിത പരമാര്‍ത്ഥം ശ്രീ വൈഷ്ണവമുജ്ജ്വല ഭാവം - സ്നേഹം ശാന്തഗഭീരം പുലരിപ്പുഞ്ചിരി- യുതിരും സുന്ദരരൂപം - സ്നേഹം ക്ഷീരം ധവളാന്ദോളിതമാഴി - ത്തിരമേല്‍ മൂര്‍ത്തം ഭവ്യം - സ്നേഹം ശയനം യോഗസുനിദ്രാലോലം ലയനം സൃഷ്ടിസ്ഥിതി ദിവ്യം - സ്നേഹം ആലിലയി ല്‍ കാ ല്‍ വിരലുണ്ണും നിൻ ലീലയിലാദി തരംഗം - സ്നേഹം കോലക്കുഴ ല്‍ വിളിയോങ്കാരധ്വനി - കാലിക്കുടമണി താളം - സ്നേഹം
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog