Skip to main content

പാലിയേറ്റീവ് ദിനം :: അന്‍സാരി


നൊമ്പരത്തുമ്പത്ത്
വെന്തജന്മങ്ങളേ,
അമ്പരപ്പോടെ ഞാൻനില്പൂ,
പ്രാർത്ഥനക്കുമ്പിളിൽ
ചിന്തുമീക്കണ്ണുനീർ
നെഞ്ചിലാവാഹിച്ചുനില്പൂ --
ഏതോശാപത്തിൻെറ പാഴ്മരക്കൊമ്പത്ത്
പൂവിട്ട മൊട്ടുകൾ പോലെ,
തേനൂറിവിരിയുന്നതിൻ
മുമ്പടരുന്ന
തേന്മലർതേങ്ങലോ നിങ്ങൾ?
;
കൂർപ്പിച്ചൊരർബുദ -
ത്തുമ്പിൽ കൊരുത്തിട്ട
ജീവസ്വപ്ന.ങ്ങളോ നിങ്ങൾ?
കനിവിൻെറകെട്ടു -
കാഴ്ചക്കായ് ചലിക്കും
കളിപ്പാവ മാത്രമോ നിങ്ങൾ?
വ്യാധിയിത്, വ്യാധി മാത്രം മനസ്സിൻെറ
ആധികളാറ്റുവിൻ നിങ്ങൾ !

ഇനിയെത്രയോ നാൾ
ഇവിടെപരസ്പരം
ഇഴകൊരുക്കേണ്ടവർ നമ്മൾ!
ചിന്തകൾചിതലെടുക്കാതെ
മനസ്സിനെ
മന്ത്രിച്ചുണർത്തുക നമ്മൾ!

ചിന്തയാലുഴിയും ചികിത്സയാൽ ജീവൻെറ
സ്പന്ദനങ്ങൾ മുഴങ്ങട്ടെ!!
വേദനയെല്ലാം മനോബലത്താൽ നിത്യ-
വേദാന്തമാക്കിത്തിരുത്താം !

കാലം കനിവുമായ്
കാത്തിരിപ്പൂ ദൂരെ
കരൾക്കരുത്തുലയാതെ കാക്കാം!

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

Aswathy P S :: ഒരു ക്ഷണം

Image Credit ::  https://www.google.com/imgres?imgurl=https%3A%2F%2Fcdn11.bigcommerce.com%2Fs-x49po%2Fimages%2Fstencil%2F500x659%2Fproducts%2F719%2F6639%2FDSC00181__24581__32268.1409745680.jpg%3Fc%3D2&imgrefurl=https%3A%2F%2Fwww.fizdi.com%2Fcouple-romantic-love-paintings-artworks%2F&docid=xamYMfApGzO3gM&tbnid=Il-Tgpt4UNp7fM%3A&vet=1&source=sh%2Fx%2Fim വയൽക്കാറ്റു കൊള്ളാം എന്ന കവിത ആദ്യമായി വായിച്ചപ്പോൾ കവിയുടെ ചിന്തയുടെ ഒരല്പം വെളിവാക്കിത്തരാൻ കെഞ്ചിപ്പറഞ്ഞിട്ട് ദുഷ്ട കവി കേട്ടില്ല:  ... തന്മൂലം സ്വന്തമായി അർത്ഥതലങ്ങൾ മെനയേണ്ടി വന്നു.,, മധുര പ്രതികാരം!!! കവി സ്വാതന്ത്ര്യം മാത്രമല്ല കുഞ്ഞു നിരൂപകർക്കും ഉണ്ട് സ്വാതന്ത്ര്യം :: എന്‍റെ ചെറു ചിന്തകളെ ശസ്ത്രക്രിയ നടത്താൻ ഞാനും തയ്യാറല്ല... കവി മുമ്പ് പറഞ്ഞിട്ടുള്ളപോലെ 'ഇവിടെയും അനുവാചകരുടെ മനസ്സിലാവട്ടെ ആസ്വാദനം.'  - 1 - ശ്രീ രജി ചന്ദ്രശേഖർ അഥവാ രജി മാഷി ന്‍റെ സാഹിത്യവല്ലരിയിലെ നിറപ്പകിട്ടാർന്ന നറുപുഷ്പം തന്നെയാണ്  വയൽക്കാറ്റു കൊള്ളാം   എന്ന കവിത. ഒരു സാഹിത്യ സൃഷ്ടിയ...