Skip to main content

ഗദ്യപ്പടവുകൾ :: അന്‍സാരി


കവിതവഴുക്കുന്ന
ഗദ്യപ്പടവുകൾ കീഴടക്കാൻ
പലതവണ
തുനിഞ്ഞിറങ്ങിയതാണ്,

ഓരോ തവണഉറപ്പിക്കുന്ന കാൽക്കരുത്തും
വഴുതി
വന്നു വീഴുന്നത്
ചെത്തിയൊരുക്കിയ
പദ്യക്കടവുകളിൽ!

പദ്യം മദ്യം പോലാണത്രേ!
തലയ്ക്കു പിടിച്ചവന് 
അതിൽ നിന്നു മോചനമില്ലെന്ന്!
കാലംപദ്യത്തിൽ നിന്നു
 
ഗദ്യത്തിലേയ്ക്കു പണിത 
പാലത്തിൻെറ പഴുതുകളിൽ
പഴുതാരകൾ പതിയിരിക്കുന്നുണ്ട്.
പ്രജ്ഞയുടെ
സർഗ്ഗനാളങ്ങളിലിഴഞ്ഞ്
ദുരൂഹതയുടെ
ദുരന്തം വിസർജ്ജിച്ച പഴുതാരകൾ!

തലച്ചോർ വീർത്തുവികൃതമായ
ആസ്വാദനത്തിൻെറ ആൾരൂപങ്ങളോട്
ഹൃദയത്തിനു വിശപ്പില്ലേയെന്നു
ചോദിച്ചപ്പോൾ
അവർ ചോദിച്ചു
"ഹൃദയമോ അതെന്താണ്" എന്ന് !

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A