കർക്കശക്കഷണ്ടി, കുടവയർകുറുമ്പ്, പ്രഷറിൻെറ പ്രഹരം, പ്രമേഹപ്രവേഗം കൊളസ്ട്രോൾ കൊളുത്ത് പകയ്ക്കുന്ന പകലുകൾ കിതയ്ക്കുന്ന രാവുകൾ! കൈവിട്ട മക്കൾ, കനിവറ്റ ഭാര്യ, കുറ്റം വിളമ്പുന്ന കൂടപ്പിറപ്പുകൾ! ആയുസ്സറുതിയുടെ ആശയാശങ്കകൾ ! അപരിചിതത്വത്തിൻ ആളനക്കങ്ങൾ! ഏച്ചുകെട്ടി തോറ്റു മുഴച്ചബന്ധങ്ങൾ ! കനവ് കല്ലിച്ച കണ്ണുകൾ കനിവ് പൊള്ളിച്ച പുണ്ണുകൾ! ഓർമ്മയുടെ ഓരോ കവാടങ്ങളിൽ തെന്നി ഒഴുകി വന്നെന്നും കൊടും ശൂന്യത ! പ്രവാസിയുടെ ബാക്കിപത്രം! - അൻസാരി -
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog