സന്ധ്യയായ്, പടിഞ്ഞാറു നോക്കിയിരിക്കെ കണ്ടു ഞാൻ, മായുന്നൊരേഴു വർണ്ണം.. ശീതള സായാഹ്ന വേളയിലാരക്ത- നേത്രനായ്, യാത്രയായ്, സ്വർണ്ണ സൂര്യൻ. കുങ്കുമം ചാലിച്ച കൈകളാലാരാദ്ധ്യൻ എൻ കവിൾ മെല്ലെത്തലോടിയെന്നോ, സാഹിത്യ തീർത്ഥപ്രസാദമായ് സാന്ത്വനം ശാശ്വതാനന്ദമായേകിയെന്നോ ! രാവിൻ കരിമ്പടം വീണ്ടും പുതയ്ക്കുവാ- നാവില്ല, പൂനിലാവെത്തുമിപ്പോൾ, ദേവൻ, സാഗര സീമകൾക്കപ്പുറം നി- ന്നിവൾക്കേകുന്ന ദൂതുമായീ.... ഐശ്വര്യ സ്വാമിനാഥന്‍