ശ്രീകുമാർ ചേർത്തല

Views:

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



ശ്രീകുമാർ ചേർത്തല
കാളിക്കാട്ട്,
കെ.ആര്‍. പുരം തപാല്‍,
ചേര്‍ത്തല,
ആലപ്പുഴ - 688556

Mob: 9037283915


  • പഴംപാട്ട്
    ഏതൊരപൂര്‍വസ്വര മധുരിമയെന്നുമെന്‍ ഹൃത്തടം ധന്യമാക്കുന്നു, ഏതു പഴംപാട്ടിന്നീണമെന്നില്‍ മധു മാരിയായ് പൊഴിയുന്നുവെന്നും, ആ ദീപ്ത സ്മരണയെന്‍ മുത്തശ്ശിയേകയായ് തൊടിയിലെ മലര്‍വാകച്ചോട്ടില്‍ ഏതോ കിനാവിന്‍റെ...
  • ജീന്‍
    ഹൃദയത്തില്‍ വിഷം കുത്തിവച്ചത്, ചിന്തയില്‍ ഭ്രാന്തൊഴിച്ചത്. ദൃഷ്ടിയില്‍ വെറുപ്പിന്‍റെ പരലുകള്‍ നിക്ഷേപിച്ചത്, പുലരികള്‍ക്കു മുന്നില്‍ കണ്ണടക്കാന്‍ പഠിപ്പിച്ചത്. അവന്‍റെ മുറിപ്പാടുകളില്‍ കണ്ണീരിന്റെ...
  • ബിന്ദുമതി
    ആടലുകളെല്ലാമടക്കിയ രാജനശോകന- പ്പാടലീപുത്രപുരത്തിന്‍ വീഥികളേറി. സന്ധ്യയാല്‍ ചോന്ന ഗലി തന്‍ പാതകളിലമാത്യരും സൈന്യസമേതനായന്നു ഗമിക്കും നേരം. സചിവന്മാരഖിലവും ദേവാനാം പ്രിയദര്‍ശി തന്‍റെ ചടുലതയേറും...
  • കാത്തിരിപ്പ്
    ഇരുളിന്‍ കരിമ്പടം മൂടുന്നു പിന്നെയും, അരിയ കനവുകള്‍ കയങ്ങളില്‍ വീഴുന്നു, ചേതനയില്‍ തമസ്സിന്‍റെ ജ്വാലകള്‍ തെഴുക്കുന്നു, ഈ ശ്യാമ രാവിതില്‍, ആകാശച്ചെരിവില്‍ നി- ന്നൊരു നേര്‍ത്ത താരകക്കതിരിറ്റു...
  • അപൂര്‍ണ്ണമൊരു മുരളീഗാനം
    അന്തി ദീപത്തിന്നൊളി മങ്ങീടവേ, നിരത്തിലൂടെ ഞാന്‍ പകച്ചു പായവേ, കടുത്തൊരൊച്ചകള്‍ പ്രസവിക്കും ശര- ശസ്ത്ര മാരിപോല്‍ ശകടങ്ങള്‍ നീങ്ങെ, ക്ഷണിക ഭാവി പോല്‍ അനിശ്ചിതത്വത്തിന്‍ പ്രതീകഭംഗി പോല്‍ നിരത്തു...
  • ഉറക്കു പാട്ട്
            അലയും മുകിലോലും കാരുണ്യ വര്‍ഷം നീ- യുലയാത്ത സാന്ത്വന സ്വപ്നേന്ദു കിരണം നീ... പൊലിയാ നിലാവിന്‍റെ കുളിര്‍ ചിന്തു മധുരം നീ, കലികയായ്, അജ്ഞാത സമസ്യാദ്രി...
  • ആഷാഢം
    മൂകശോകച്ഛവി മുഖതാരില്‍ വീഴ്ത്തിയ, സാന്ധ്യശോണിമയിന്നു മാഞ്ഞു പോകെ, പൗരസ്ത്യ വാനത്തില്‍ മൊട്ടിട്ട മാരിവില്‍, കരികുസുമദലമായുതിര്‍ന്നീടവേ, ഏതോ മുരളിക ചുരന്നൊരു നിര്‍ഝരി, നിറനിലാഗീതി പോല്‍...
  • ഒരു രാത്രിയുടെ ഓര്‍മ്മ
    രാവേറെയായവസാന വണ്ടിയിറങ്ങി ഞാന്‍, ഉറങ്ങും നിരത്തിന്‍റെയരികില്‍. ഇരുള്‍ വഴിയില്‍ വീടിന്‍റെ സാന്ത്വനം തേടി ഞാന്‍ ധൃതിയില്‍ കിതച്ചു നടക്കേ, വിജനമാലസ്യത്തിലേക്കാണ്ടൊരു...
  • അവസാന പാഠം
    ഒരു പാഠമുണ്ടിനിയേകുവാനന്നൊരു- സായന്തനത്തിന്റെ ചാരത്തു ഗുരുവോതി. ദൂരെ, തിങ്കള്‍ക്കലയുണരുന്നു വീണ്ടുമാ- വാസരം തളര്‍ന്നങ്ങു വീഴുന്നു സിന്ധുവില്‍. ഇരുളിന്റെ നേര്‍ത്തൊരാ കാലടിപ്പാടുക- ളീറന്‍...