Skip to main content

Raji Chandrasekhar :: അഭൗമകാന്തി



വപുസ്സിലന്ത്യബിന്ദുവും
                 തുടിച്ചിടും ദിനംവരെന്‍-
തപസ്സിനേകമൂര്‍ത്തി-
                 യെന്‍റെ ഭാരതാംബയാകണം
വിപത്തിലും വെടിഞ്ഞിടാത്ത
                 തീവ്രദീക്ഷയില്‍ സ്വയം
തപിച്ചെരിഞ്ഞതാണു നിന്‍റെ
                 ജീവിതം സമുജ്ജ്വലം...

ക്ഷണം ക്ഷണം പഥങ്ങളൊക്കെ
                 ദുര്‍ഗ്ഗമങ്ങളാകിലും
പിണങ്ങിമാറിയുറ്റവര്‍
                 സഖാക്കളും മറക്കിലും
തുണച്ചു ധ്യേയപൂര്‍ത്തി കൈ-
                 വരിക്കുവാനൊരുള്‍ക്കരു-
ത്തുണര്‍ത്തിടും മഹസ്സു നിന്‍റെ
                 ജീവിതം സമുജ്ജ്വലം...

പടയ്ക്കൊരുങ്ങി സേനകള്‍
                 നിരന്നു മുന്നിലെത്തവെ
പിടഞ്ഞൊളിക്കുമര്‍ജ്ജുനന്‍റെ
                 ശങ്ക തീര്‍ത്ത ശംഖമായ്
അടര്‍ക്കളത്തിലഗ്നി ചിന്നു-
                 മായിരം യുവാക്കളില്‍
പടര്‍ന്നു കത്തിടുന്നു നിന്‍റെ
                 ജീവിതം സമുജ്ജ്വലം...

അഹിംസയേകമാര്‍ഗ്ഗമെന്ന
                 ബുദ്ധി നീ തെളിച്ചതും
അസത്യമല്ല സത്യമാണു
                 ദൈവമെന്നുരച്ചതും
അപാരശക്തിയാര്‍ന്നു
                 ഭൂവിനേകിടുന്നു സാന്ത്വനം
അഭൗമസൂര്യകാന്തി നിന്‍റെ
                 ജീവിതം സമുജ്ജ്വലം....




Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A