Sidheek Subair :: പീലി

Views:


പീലി

പീലി നീ ചൂടിവന്നെൻ മനക്കണ്ണിലെ-
പ്പീലിതൻ കാടായി ചേർന്നു നിന്നൂ.

കാലം മറക്കാത്തൊരോര്‍മ്മയില്‍ കാളിന്ദി,
നിൻ നിറം ചേർക്കുമെന്‍ പീലിയായീ.

കണ്ണനെ ഞാനൊന്നു കാണാതെ കണ്ടതോ
കണ്ണിനാല്‍ ലോകം മയക്കുന്ന പീലി.

അന്നുതൊട്ടിന്നോളം കാണാൻ കൊതിച്ചതും
പൂർണ്ണശ്രീയാകും നിന്‍ മേനി മാത്രം!...

നിന്‍ ദിവ്യ സാന്നിധ്യമെന്നില്‍ നിറയ്ക്കുന്നു
നിത്യവും പീലിക്കാര്‍കൂന്തല്‍ വര്‍ണ്ണം

ഇനിയുള്ള നാളുകളൊക്കെയും നിന്നെ ഞാൻ
ഓർത്തോർത്തു മാറോടു ചേർത്തണയ്ക്കും...

കാളിയ തുല്യമാമെൻ ജീവനിൽ, തിങ്ങി-
യാളിടും കാളിമ നീക്കണേ നീ ...

ഹര്‍ഷം നിറയ്ക്കും നിൻ നൃത്തച്ചുവടുകള്‍
വർഷാമയൂഖം ഞാന്‍ തേടിയെത്തും

നീങ്ങുമീ കാലത്തിലോർക്കുവാന്‍ നീ മതി,
എന്‍ പ്രാണ പീലി നിന്‍  മൗലി ചൂടും

എന്നൊരു ചിന്തയിലെന്‍ ജീവ ജീവനാം
നിന്നിൽ ലയിക്കുവാനാണു മോഹം ...



No comments: