Skip to main content

Sidheek Subair :: പൂട്ടിരിപ്പിൽ


പൂട്ടിരിപ്പിൽ

 സിദ്ദീഖ് സുബൈർ



തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ

താങ്ങും നരകക്കുട്ടിലാണുകാലം

നാട്ടിനെ വീട്ടിനകത്തുകെട്ടി-

പൂട്ടിട്ട രോഗം തളച്ചതല്ല...


ശബ്ദമായി മകളുടെ നോട്ടമെത്തി,

അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി,

ജീവിത വേഗത്തിരക്കൊഴുപ്പിൽ

താണുമുലഞ്ഞും വലഞ്ഞു ബന്ധം...


സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ,

പങ്കിടാനാവാതെ ചോർന്നു വിണ്ണും,

അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി,

അഹംവെന്ത നോവിന്‍റെ വീണമീട്ടി...


ചോന്ന തുടിപ്പും കവർന്നെടുത്തെൻ,

സൂര്യൻ ഇരുണ്ടു വരണ്ടു പോകെ,

ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ,

ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ...


(പൂട്ടിരിപ്പ്_ലോക്ഡൗൺ)


Comments

  1. സിദ്ദീഖ് സുബൈർ എഴുതിയ പൂട്ടിയിരിപ്പ് എന്ന ഈ കവിത വളരെ ശ്രദ്ധേയമാണ് പ്രത്യേകിച്ചും പൂട്ടിയിരിപ്പ് കാലത്തു. ആശംസകൾ

    ReplyDelete
  2. നല്ല കവിത. പ്രത്യേകിച്ച് ഈ സമയത്തു ഈ കവിത വളരെ ശ്രദ്ധേയമാണ്. ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share