Skip to main content

Subhash Madhavan :: ശസ്ത്രക്രിയ

 
                  ശസ്ത്രക്രിയ
സുഭാഷ് മാധവൻ

ഹൃദയം കൊണ്ട്
ഹൃദയത്തെ കീറി
മുറിക്കുമ്പോൾ
വാക്കുകളിൽ 
ചോര പൊടിയാതെ
ശ്രദ്ധിക്കണേ ....

ശസ്ത്രം ശരിക്കും
താഴ്ന്നിറങ്ങുമ്പോൾ
വേദന സ്വാഭാവികം.
എങ്കിലും കൈത്തഴക്കമതു
കുറയ്ക്കാനുതകുമെ
ന്നൊരാശ്വാസം.

പറഞ്ഞു നിറുത്തുമ്പോൾ
അയ്യാൾ അവളുടെ
കണ്ണുകളിലേയ്ക്ക് നോക്കി
നിശ്ചിത അളവിൽ
പീലികൾക്കിടയിൽ
അടർന്നു വീഴാറായ
ബാഷ്പകണങ്ങൾ
പിന്നെ .......

അവർ പരസ്പരം
ഹൃദയങ്ങളെ
തുന്നിച്ചേർക്കുകയിയിരുന്നു.


Comments

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A