Views:
അത് ദേവാലയമായിരുന്നു.
അവളവിടുത്തെ കാവൾക്കാരി മാത്രമല്ല, നാദവും വെളിച്ചവും ആയിരുന്നു.അവളുടെ കരസ്പർശത്താൽ അവിടെ സ്നേഹമലരുകൾ വിടർന്നു. ചുവരുകൾ പോലും ആ സുഗന്ധമേറ്റു വാങ്ങി.ഒരു നിയോഗം പോലെ അവൻ കടന്നു വന്നു. അവളവന് നിറഞ്ഞ സ്നേഹം വാഗ്ദാനം ചെയ്തു.അവനു വേണ്ടത് നാദവും വെളിച്ചവും മാത്രമായിരുന്നു. അവന്റെ കണ്ണുകളിൽ കണ്ട നക്ഷത്രമുത്തുകൾ അവളെ മോഹിപ്പിച്ച. അവ വാരിയെടുത്ത് മഴവിൽക്കുളിരായണിയാൻ അവളുടെ ഹൃദയം തുടിച്ചു .
നാദവും വെളിച്ചവും അവൻ കവർന്നു.
ഉഗ്രശാസനമാവാഹിച്ച പാറക്കെട്ടുകൾ നിലം പൊത്തി അവൻ അവളെ ഒറ്റക്കാക്കി കടന്നു കളഞ്ഞു.
അവളാകട്ടെ, ജീവനുള്ളതിനാൽ. അടക്കം ചെയ്യനാകാത്തതിനാൽ ചീഞ്ഞുനാറിയ തൻറെ ശവവുമായി മരവിച്ചിരുന്നു.
ദേവാലയം ശവപ്പറമ്പായത് അവനറിഞ്ഞില്ല.
---000---