Views:
പരിചയപ്പെടുത്തലില്‍ പുളിച്ചു തേട്ടുന്ന പദവികള്‍ക്കപ്പുറം ജീവിതത്തെ നോക്കിക്കാണുകയും അറിയുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ്, കവികളേയും കലാകാരന്മാരെയും മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നത്.
അതുകൊണ്ടുമാത്രമാണ് ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ആയി ആരുടേയും കൂടെ കൂടാതെ, അഥവാ ഏതെങ്കിലും രാഷ്ട്രീയ രാജാക്കന്മാരുടെ സ്തുതിപാഠകരായി മാറാതെ കുറെയേറെ കവികളും കലാകാരന്മാരും ഇന്നും അനശ്വരരായി നിലനില്‍ക്കുന്നത്.
അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം, കലാസാഹിത്യസംഘങ്ങളോ സമിതികളോ അവര്‍ക്കു വേദിയൊരുക്കുന്നുമില്ലായിരിക്കും. പക്ഷേ, കാലവും ജനതയും നോക്കും, സഞ്ചരിക്കും, യുഗസാരഥികളായ അവര്‍ വിരല്‍ ചൂണ്ടുന്നിടത്തേക്ക്.....