സി. എം. രാജന് വയസ്സാകുന്നതിനു മുമ്പു വയസ്സേറെയായാല്‍ വരും പ്രയാസമെന്നു ശങ്കിച്ചേന്‍ ശേഷികുറയും ശേമുഷിയും . വയസ്സിനു വൃദ്ധിയായാല്‍ ബോധം ക്ഷയിക്കും . രാജയക്ഷ്മാവും പിടിപെടാം . ശേഷക്രിയയ്ക്ക് ഒരു എം. സുകുമാരനെങ്കിലുമുണ്ടാകുമോ എന്നാശങ്കിക്കും . വയസ്സേറെയായപ്പോള്‍ , പക്ഷെ , ഇതിലും വലിയ സുഖമില്ലെന്നായി . തലയില്‍ മുടിചൂടാ മാനവനാകയാല്‍ താരനില്ല . താരശല്യമില്ലെന്നും പറയാം . താളി വേണ്ട . നരച്ചു നരജന്മമാകുമെന്നും പേടിക്കേണ്ട . ഡൈ ഒദ്ദു . സോപ്പാകാം . ചീര്‍പ്പും കണ്ണാടിയും വേണ്ട . ദുര്‍ബ്ബലം കണ്ണാകയാല്‍ രണ്ടായതെല്ലാം ഒന്നായിക്കാണാം . ശത്രുവും മിത്രവും ഒരു പോലെ . പാലിനും പാഷാണത്തിനും ഒരേ നിറം . ഗദ്യത്തിനും പദ്യത്തിനും ഒരേ രസം ; മ ദ്യത്തിനും . പകല്‍ വെളിച്ചവും നിലാവെളിച്ചമായി . നിലാവത്തിട്ട കോഴിയെക്കൂട്ടായി . കൂവാന്‍ ഒച്ചപൊങ്ങില്ലെന്നു മാത്രം കാതുപതുക്കെയാകയാല്‍...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog