സിന്ദൂരസാക്ഷി :: ശ്രീരഞ്ജിനി ആർ എസ്

Views:

Sreerenjini R S

മുത്തുകൾ മൂളുന്ന മാനമീ ഭൂമിയെ
മുത്തുവാൻ വന്നെത്തി നോക്കിടുന്നൂ

സത്യം വിതയ്ക്കും വലാഹങ്ങൾ പാരിതിൽ
നിത്യവും പാട്ടുകൾ പാകിടുന്നൂ

ഏറെ നേർവർണ്ണങ്ങൾ ചാലിച്ചു മാരുതൻ
കാതിൽ സ്വകാര്യങ്ങൾ ചൊല്ലിടുന്നൂ

അതുകണ്ടു പൊട്ടിച്ചിരിക്കുന്നു, താളത്തിൽ 
പുതുമഴ നൃത്തം ചവിട്ടിടുന്നൂ

ഹൃത്തുടിപ്പോലുമീ ഹരിതമേളങ്ങളിൽ
സിന്ദൂരസാക്ഷിയായ് സാന്ധ്യസൂര്യൻ !

--- 000 ---

  1. വിത്തുകൾ :: ശ്രീരഞ്ജിനി ആർ എസ്

  2. സിന്ദൂരസാക്ഷി :: ശ്രീരഞ്ജിനി ആർ എസ്

  3. വർണക്കിനാവുകൾ :: ശ്രീരഞ്ജിനി ആർ എസ്