എട്ടുകാലി

Views:

വി പി രമേശന്‍
ലാകോളേജിന്റെ വടക്കേ ഗേറ്റിനെതിരെ നില്‍ക്കുന്ന പടര്‍പ്പന്‍ മാവിന്റെ വേരിലിരുന്ന്‌ മുകേഷ്‌ പടിഞ്ഞാറ്‌ കായലിനക്കരെ അഴിമുഖത്ത്‌ വന്നും പോയുമിരിയ്ക്കുന്ന കപ്പലുകളെ നോക്കിയിരിക്കുമ്പോള്‍ പിറകിലൂടെ അതിവേഗം കടന്നുപോകുന്ന വെളള ലാന്‍സര്‍ ശ്രദ്ധിച്ചു.  

കാര്‍ നിര്‍ത്തി സീറ്റില്‍ നിന്നിറങ്ങിയ സബീന സേഠ്‌ അകലേയ്‌ക്ക്‌ നോക്കിയിരിക്കുന്ന മുകേഷിനടുത്തുവന്നു നിന്നത്‌ അയാളറിഞ്ഞില്ല.  

അടുത്ത വേരില്‍ കയറിയിരുന്ന്‌ സബീന കയ്യിലിരുന്ന പുസ്‌തകം കൊണ്ട്‌ മുകേഷിന്റെ തോളില്‍ തട്ടിയപ്പോള്‍ മാത്രമാണ്‌ സ്വകാര്യ ദുഖങ്ങളുടെ പരപ്പിലെങ്ങോ അലഞ്ഞു നടന്ന അയാള്‍ പരിസരത്തേയ്‌ക്ക്‌ ഇറങ്ങി വന്നത്‌

ചെറുചിരിയോടെ അയാളെ നോക്കിയിരിക്കുന്ന അവളുടെ മുഖത്തേയ്‌ക്ക്‌ നോക്കാന്‍ മുകേഷ്‌ തുനിഞ്ഞില്ല. തലേ രാത്രിയിലെ ആദ്യാനുഭവത്തില്‍ തീര്‍ത്തും ഉന്മത്തനും ആഹ്‌ളാദവാനുമാവേണ്ട അയാള്‍ മ്ലാനതയിലായിരുന്നു. പുരുഷാധിപത്യമില്ലാതിരുന്ന ആ സമാഗമം അയാളെ വല്ലാതെ ചെറുതാക്കിക്കളഞ്ഞു. വിജയഭേരി മുഴക്കിയത്‌ പഠാണിയുടെ മകള്‍ തന്നെയായിരുന്നു

മുഖം തിരിച്ച്‌ വീണ്ടും കായലിനരികിലെ പാര്‍ക്കിലെ ജോലിക്കാരെ നോക്കിയിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ സബീനാ സേഠിന്റെ മൃദുവായ കൈത്തലം അവന്റെ ഇടതുതോളിലമര്‍ന്നു. കുറച്ചുകൂടി ചേര്‍ന്നിരുന്നവള്‍ മുഖമടുപ്പിച്ചു ചോദിച്ചു.  

എന്തേ ഒന്നും പറയാത്തത്‌ ? ചെയ്‌തതൊക്കെ തെറ്റാണെന്നു തോന്നുന്നുണ്ടോ?  

മറുപടിയില്ലാതെ വന്നപ്പോള്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.  

അറിയപ്പെടാത്ത മേഖലകളിലേക്കവള്‍ ഒരു മുറിയുടെ സുരക്ഷിതത്വത്തില്‍ അവനെ വലിച്ചു കൊണ്ടു പോവുമ്പോള്‍ അവള്‍ പുലിയും അവന്‍ മാന്‍കുട്ടിയുമായിരുന്നു. രതിയില്‍ പെണ്ണ്‌ സംഹാരരൂപം കൊളളുന്നതവനെ ഭയപ്പെടുത്തി. സൃഷ്‌ടിയിലും സംഹാരത്തിലും മൃഗീയതയുണ്ടെന്നവന്‍ ആദ്യമായറിഞ്ഞു. പുരുഷന്റെ കൈക്കരുത്തിളക്കാന്‍ അവള്‍ക്ക്‌ കഴിയാതെ വന്നപ്പോള്‍ അവള്‍ കരുത്തുകാട്ടി. പ്രകൃതിവിരുദ്ധ രതിയായിരുന്നില്ലെങ്കിലും കീഴ്‌പെട്ടത്‌ അവനും കീഴ്‌പ്പെടുത്തി ഇറങ്ങിയതവളുമായിരുന്നു.  

സീനിയറായ മുകേഷ്‌ യാദൃശ്ചികമായാണ്‌ ഒന്നാം വര്‍ഷം ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം വെളള ലാന്‍സറില്‍ വന്നിറങ്ങിയ ചുവന്നു തുടുത്തു പൊക്കമുളള അവളെ കണ്ടത്‌. നീലക്കണ്ണുകളുളള അവളില്‍ മറ്റാരോടും തോന്നാത്ത ഒരാകര്‍ഷണം.  

പിന്നെ ദിവസവും പഴയ അസംബ്ലിഹാളിന്‍റെ മുന്‍പില്‍ അവള്‍ കാറില്‍ വരുന്നത്‌ നോക്കി നില്‍ക്കാനൊരുത്സാഹം. ഒരു വസന്തവുമായാണ്‌ അവളിറങ്ങുന്നത്‌. അവന്റെ മനസ്സില്‍ അവന്‍ ശ്രദ്ധിക്കുന്നതിനേക്കാളേറെ അവള്‍ അവനെ കണ്ണുകള്‍ കൊണ്ടും മനസ്സുകൊണ്ടും വലയിലാക്കിയിരുന്നു.  

ചുവന്നു മെലിഞ്ഞ ഉയരമുളള മുകേഷിന്റെ ഒതുങ്ങിയ കറുകറുത്ത നീളന്‍ മുടിയും സൗമ്യവും അന്തസ്സാര്‍ന്നതുമായ പെരുമാറ്റവും സബീനയെന്ന പഠാണി പെണ്ണിനെ വല്ലാത്തൊരവസ്ഥയിലാക്കി. ശോക ഗാനങ്ങള്‍ പാടി സദസ്സിനെ നിശബ്‌ദമാക്കുന്ന ഗായകന്‍, അന്തര്‍മുഖന്‍, സബീനയ്‌ക്ക്‌ നന്നെ ഇഷ്‌ടമായി മുകേഷിനെ.  

സീനിയറായ ഒരാളുമായി എങ്ങിനെ തുടങ്ങി വയ്‌ക്കുമെന്ന്‌ ആലോചിച്ചു നടക്കുമ്പോഴാണ്‌ ഒരിക്കല്‍ വൈകിവന്ന ദിവസം കാറില്‍ നിന്നിറങ്ങി ക്ലാസ്സിലേക്ക്‌ ഓടുന്നതിനിടയില്‍ ലൈബ്രറിയില്‍ നിന്നിറങ്ങി വന്ന മുകേഷുമായി സബീന കൂട്ടിയിടിച്ചത്‌

കൂട്ടിയിടിയില്‍ തെറിച്ചു പോവുന്നതിനു പകരം സബീന മുകേഷിനെ വീഴാതിരിക്കാന്‍ വരിഞ്ഞു പിടിയ്‌ക്കുകയായിരുന്നു. ഒരു പെണ്ണിന്റെ കൊഴുത്തുരുണ്ട മാറിടങ്ങള്‍ നെഞ്ചിലമര്‍ന്ന നിമിഷം മുകേഷ്‌ ഇന്നും ഓര്‍ക്കുന്നു. അയാളുടെ വലതു തോളിലേക്ക്‌ വന്ന അവളുടെ മുഖം ഒരു നിമിഷം ചെവിയിലേക്ക്‌ ചേര്‍ത്തു

 സോറിട്ടോ. ക്ഷമിക്കണോട്ടോ 

പിടിയയച്ചവള്‍ വേഗത്തില്‍ പോവുമ്പോള്‍ അവനും അവളും ഒരു നിര്‍വൃതിയുടെ ചുഴിയിലായിരുന്നു

അവിടന്നായിരുന്നു തുടങ്ങിയത്‌ . ക്ലാസ്സു കഴിയുമ്പോള്‍ മാവിന്‍ ചുവട്ടിലിരിക്കുന്ന അവനരികെ അവള്‍ വരും. ക്ഷണിയ്‌ക്കും. അനുസരണയോടെ അവന്‍ അവളുടെ ഇടതു വശത്ത്‌ മുന്‍സീറ്റില്‍ ലാന്‍സറിലിരുന്നു പോവുമ്പോള്‍ അനായാസം ഡ്രവ്‌ ചെയ്‌തവള്‍ അവനോട്‌ കിന്നാരം പറഞ്ഞുകൊണ്ടിരിക്കും.  

പാണ്ടികശാലകളുളള സാട്ടാ കച്ചവടമുളള ഇബ്രാഹിം സേഠിന്റെ മകള്‍ സമ്പന്നതയുടെ ശീതളിമയിലേക്ക്‌ അവനെ നിത്യവും ക്ഷണിച്ചിരുന്നു. വീട്ടിലെ ഞെരുക്കങ്ങള്‍ക്കിടയില്‍ ജീവിതം മടുക്കുന്ന അന്തരീക്ഷത്തില്‍ ജേഷ്‌ഠന്റെ കാരുണ്യത്തില്‍ പഠിയ്‌ക്കുന്ന മുകേഷ്‌ നിര്‍വ്വികാരനായിരുന്നു. നിസ്സംഗത അയാളെ യാന്ത്രികമായി ചലിയ്‌ക്കുന്നവനാക്കി. യൗവ്വനത്തിന്റെ കുതിപ്പുകള്‍ക്കൊന്നും മുതിരാതെ ആരാലും ശ്രദ്ധിയ്‌ക്കാതെ നടന്നയാള്‍ ശ്രദ്ധിക്കപ്പെട്ടത്‌ മനസ്സിലെ സങ്കടം സംഗീതമായൊഴുകി വന്നപ്പോഴാണ്‌.  

അവളുടെ സ്വതന്ത്രമായ ഇടപെടലുകള്‍ അവനെ ഭയപ്പെടുത്തിയിരുന്നു.  

നമ്മളെന്തിനടുത്തു എന്നു ചോദിക്കുമ്പോള്‍ അവള്‍ ചിരിച്ചതേയുളളൂ. അവന്‌ ചിരിയ്‌ക്കാനായില്ലെന്നത്‌ അവന്റെ പരാജയമായിരുന്നു.  

ഇന്നലെ പതിവുപോലെ അടുത്തു വന്ന സബീന പറഞ്ഞു.  

മുകേഷ്‌ നമുക്ക്‌ ഒന്നുകൂടണ്ടേ 

അതിന്‌ ദിവസവും നമ്മള്‍ കൂടുന്നുണ്ടല്ലോ 

ശ്ശെ, മുകേഷിനൊന്നും അറിഞ്ഞുകൂടാ 

അവള്‍ അങ്ങിനെ പറയുമ്പോഴും അവന്‍ ഒന്നുമറിയാതെ നിന്നു

നമുക്ക്‌ ആഗ്രഹങ്ങളില്ലേ. എന്റെ പൊന്നേ. നമുക്കിന്ന്‌ ഒന്നു സുഖിക്കണം. വീട്ടില്‍ ആരുമില്ല. ബിസ്സിനസ്സ്‌ കാര്യത്തിന്‌ ഡാഡി ബോംബെയിലാണ്‌. ഒരാഴ്‌ച കഴിഞ്ഞേ വരു. ഇന്ന്‌ എന്റെ വീട്ടില്‍ നമുക്ക്‌ കൂടാം.  

ശരിയല്ല കുട്ടി. ഇതിനകം ഞാന്‍ അതിരുകള്‍ ലംഘിച്ചു കഴിഞ്ഞു. ഞാനാരാണെന്ന്‌ എനിക്കറിയാം. തനിയ്‌ക്ക്‌ പറ്റിയ ആളല്ല ഞാന്‍

അങ്ങിനെ അവന്‍ പറയുമ്പോള്‍ അവള്‍ അവന്റെ കൈപിടിച്ച്‌ കാറിനടുത്തേയ്‌ക്ക്‌ നീങ്ങി.  

ബ്രിട്ടോസായ്‌പ്‌ ഉണ്ടാക്കിയ പാലത്തിലൂടെ കാര്‍ പായുമ്പോള്‍ കൊച്ചി കായല്‍ ഇളകിമറിയുന്നു. അവന്റെ മനസ്സും. മട്ടാഞ്ചേരിയിലെ കച്ചവടത്തിരക്കുകളിലൂടെ അവളുടെ ലാന്‍സര്‍ ചെന്നു നിന്നത്‌ അവളുടെ വീട്ടിലാണ്‌

വീടല്ല. ഒരു കൂറ്റന്‍ കൊട്ടാരം. ബാഗില്‍ നിന്ന്‌ താക്കോലെടുത്ത്‌ വാതില്‍ തുറന്നവള്‍ അകത്തു കയറി അവനെ ക്ഷണിക്കുമ്പോള്‍ അത്ഭുത ദ്വീപിലെത്തിയ മനുഷ്യനായിരുന്നവന്‍

കിടപ്പുമുറിയിലെ സപ്രമഞ്ചത്തില്‍ രണ്ടുപേരുമിരിയ്‌ക്കുമ്പോള്‍ പതുക്കെയവള്‍ അവനോട്‌ ചേര്‍ന്നിരുന്നു. അവളുടെ നീലക്കണ്ണുകള്‍ പ്രകാശം ചൊരിയുന്നതായവനും തോന്നി. അവനെ കിടക്കയിലേക്ക്‌ താങ്ങിക്കിടത്തിയവള്‍ അവന്റെ മുടിയിഴകളില്‍ വിരലുകള്‍ പൂഴ്‌ത്തി ചുണ്ടുകള്‍ കൊണ്ട്‌ അവന്റെ ചുണ്ടുകള്‍ വായിലാക്കി ഉറിഞ്ചിവലിക്കുന്ന ശബ്‌ദം മുറിയിലാകെ. ഉണര്‍ന്നു കഴിഞ്ഞ അവനവളുടെ മുടികെട്ടില്‍ കൈവിരല്‍ ആഴ്‌ത്തി ആഞ്ഞുപിടിയ്‌ക്കുമ്പോള്‍ അവള്‍ പറഞ്ഞു.  

പൊന്നേ എനിയ്‌ക്ക്‌ സഹിയ്‌ക്കുന്നില്ല 

പെട്ടന്നവള്‍ എഴുന്നേറ്റ്‌ അലമാര തുറന്ന്‌ ഒരു സ്‌ട്രിപ്പ്‌ കോണ്ടമെടുത്ത്‌ അതിന്റെ പ്ലാസ്റ്റിക്‌ കവര്‍ ചീന്തി ഊതി വീര്‍പ്പിച്ചു. അവന്‍ ആദ്യമായി കാണുന്നതുപോലെ അതില്‍ അതിശയിച്ചു നോക്കി.  

എന്താണിത്‌ ബലൂണാണോ 

അവള്‍ ചിരിച്ചു അതേ ബലൂണ്‍ തന്നെ പക്ഷെ ആവശ്യം വേറെ 

ഊതി വീര്‍പ്പിച്ചതെന്തിനാണ്‌ 

അത്‌ തുളവീണതാണോ എന്നറിയാനാണ്‌. സൂക്ഷിയ്‌ക്കണമല്ലോ 

അവന്റെയടുത്ത്‌ വന്നവള്‍ അവനെ വിവസ്‌ത്രനാക്കി. ഒപ്പം അവളും. ഒരു കുട്ടിയെപ്പോലെ അവന്‍ അനുസരിയ്ക്കുകയായിരുന്നു. അവളാ റബ്ബര്‍ ഉറ അവനെ അണിയിച്ചു. അവള്‍ സുരക്ഷിതയായി. പാല്‍ക്കുടങ്ങള്‍ വലിച്ചു കുടിയ്ക്കുമ്പോള്‍ അവനില്‍ എന്തൊക്കെയോ തിളച്ചു പൊന്തുകയായിരുന്നു. മതിവിട്ട നിമിഷങ്ങളില്‍ കുതിച്ചും കിതച്ചും അവരങ്ങിനെ സപ്രമഞ്ചത്തിനെ ഉലയ്‌ക്കുമ്പോള്‍ അവന്‍ സ്‌തീയുടെ നനവാര്‍ന്ന ചൂടിന്റെ മധുരം ആദ്യമായറിഞ്ഞു.
ലൂര്‍ദ്ദ്‌ പളളിയ്‌ക്കടുത്ത വീടിന്‌ മുന്‍പിലവള്‍ കൊണ്ടുവന്നിറക്കുമ്പോള്‍ സമയം രാത്രി പത്തുകഴിഞ്ഞിരുന്നു. പബ്ലിക്‌ ലൈബ്രറിയില്‍ കയറി മടങ്ങി വരുന്ന സമയം. അതിനാല്‍ വീട്ടിലാരും ഒന്നും ചോദിച്ചില്ല. ഇന്നുമവള്‍ ജ്വലിച്ചു തന്നെ നില്‍ക്കുകയാണ്‌. കണ്ണില്‍ യാചനയുമായി പ്രചോദനങ്ങളുമായി 

സബീനേ ഇത്‌ ശരിയല്ല. പലനാള്‍ കളളന്‍ ഒരു നാള്‍ പിടിയില്‍ എന്ന്‌ നീ കേട്ടിട്ടില്ലേ.  

മുകേഷ്‌ യുക്തി പറയുകയാണ്‌. വികാരത്തിനു മുന്‍പിലെന്തു യുക്തി. അവള്‍ അത്‌ ചിരിച്ചു തളളി 

മുകേഷ്‌ ഒരാണല്ലേ. മുന്‍കൈ ആണുങ്ങളാണ്‌ എടുക്കാറ്‌. മുകേഷ്‌ തിരിച്ചായതില്‍ എനിക്ക്‌ വിഷമമില്ല. ഞാന്‍ തന്നെ എല്ലാം പഠിപ്പിച്ചില്ലേ. ഇനി മുതല്‍ മുകേഷ്‌ എന്നെ കീഴടക്കണം. ഒരു പുരുഷ ശരീരത്തിന്റെ ഭാരത്തിലമരാനുംളള സ്‌ത്രീയുടെ കൊതി മുകേഷിനറിയില്ല. ഒന്നും സംഭവിയ്‌ക്കില്ല. ഇനി ഉറ പൊട്ടിയാല്‍ അതിനുളള വഴികളും എനിയ്‌ക്കറിയാം. ഞാനിതൊക്കെ ഡാഡിയുടെ രഹസ്യ സമാഗമങ്ങള്‍ ഒളിഞ്ഞുനോക്കി പഠിച്ചിട്ടുളളതാണ്‌. സുഖമില്ലാതെ കിടന്നു മരിച്ചുപോയ മമ്മിയെകൊണ്ടൊന്നുമാവില്ലെന്നതുകൊണ്ട്‌ ഡാഡി പെണ്ണുങ്ങളെ കൊണ്ടു വരുന്നു. അതില്‍ ഞാന്‍ തെറ്റു കാണുന്നില്ല. ഇതില്‍ നമ്മളും തെറ്റു കാണണ്ട. നമ്മളെ ദൈവം സൃഷ്‌ടിച്ചതിതിനാണ്‌. ഇതിനാലാണ്‌ ഈ പ്രപഞ്ചം നില്‍ക്കുന്നത്‌. വരൂന്നേ.  

അവള്‍ കൈയ്യില്‍ പിടിയ്‌ക്കുമ്പോള്‍ അവന്‍ ഒപ്പം നടക്കുകയായിരുന്നു. അവളവനെ കാറിലിരുത്തി വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ അവളുടെ മുഖത്ത്‌ ഒരു ഭാവമുണ്ടായിരുന്നു.  

ഇരയെ പിടികൂടിയ സിംഹികയുടെ മുഖഭാവം.

വി. പി. രമേശന്‍ 
വടക്കുംപുറത്ത്‌ 
എസ്‌. എന്‍. ജംഗ്‌ഷന്‍ 
തൃപ്പൂണിത്തുറ 
ഫോണ്‍: 0484 2775574  
മൊബൈല്‍ : 9995327949

---000---