Views:
സാജൻ ജ്യോതി |
1ഒടിഞ്ഞു വീണ ശിഖരത്തിലിരുന്ന് പക്ഷി ചിലച്ചുതെക്കു വശത്ത് ചായ്പിൽ പൂച്ച പ്രസവിച്ചുഅഞ്ച് കുട്ടികൾഅമ്മ ഒന്നിനെ ചവച്ചു തിന്നുന്നത്നിർവികാരതയോടെപക്ഷി നോക്കിയിരുന്നു.അടുത്തത് അച്ഛന്റെ ഊഴംആൺകുഞ്ഞിനെ തിരഞ്ഞു പിടിച്ച് കടിച്ചു തിന്നു.എന്തിങ്ങനെയെന്ന് പക്ഷി ചിന്തിച്ചുപൂച്ചയുടെ നിഗൂഢമായ രതിഒടിഞ്ഞ ചില്ലയിലിരുന്ന്പക്ഷി കണ്ടിരുന്നു.ആൺപൂച്ച പെൺപൂച്ചയോടുംപെൺപൂച്ച ആൺപൂച്ചയോടുംകിന്നാരം പറഞ്ഞത് ഇതായിരിക്കുമോ !അമ്മയെ വേൾക്കാൻ കാത്തു നിൽക്കുന്നആൺപൂച്ചയെ കൊല്ലാനുംഅച്ഛനെ കാമിക്കാനാഗ്രഹിക്കുന്നപെൺപൂച്ചയെ തിന്നാനുമായിരിക്കുമോ !എങ്കിലീ മനുഷ്യൻ എന്തേയിതു കണ്ട് പഠിക്കാത്തത് ?ഓ ! അവന് രതി നിഗൂഢമല്ലാതായിരിക്കുന്നു.2ഒടിഞ്ഞ ശിഖരത്തിലിരുന്ന പക്ഷിപ്രഭാതത്തിന്റെ ഇളം തണുപ്പിൽചിറകൊതുക്കി തെരുവിലേയ്ക്ക് നോക്കിഅൻപത്തിയഞ്ചുകാരി നടക്കാനിറങ്ങിഎതിരേ വന്ന പതിനഞ്ചുകാരന്അവരുടെ മാറിടം കണ്ട് കൊതി തോന്നിപക്ഷി കരഞ്ഞുതേങ്ങൽ മാറ്റൊലി കൊണ്ടത്അച്ഛന്റെ തലോടലേറ്റ്വിതുമ്പിക്കരഞ്ഞപെൺകുട്ടിയുടെ കണ്ണീരിലായിരുന്നുഅന്തിമേഘങ്ങൾ കൂടണഞ്ഞപ്പോൾപക്ഷി ഉറങ്ങാൻ ശ്രമിച്ചുകാഴ്ച അയലത്തേയ്ക്ക് നീണ്ടുഗർഭിണിയായ അയലത്തുകാരിജാരനെ കാത്തു നിൽക്കുന്നുപക്ഷി ചിന്തിച്ചു എന്തേ ഇങ്ങനെ !ഓ... പൂച്ചയ്ക്ക് മാർജാരനെന്നും പേരുണ്ടത്രെ3ഒടിഞ്ഞ ശിഖരത്തിലിരുന്ന പക്ഷി ഉറങ്ങിപക്ഷിക്കു മീതെപൂച്ചയോ മനുഷ്യനോ ആരോ ചാടിചിന്നിയ തൂവലിനായിപൂച്ചയും മനുഷ്യനും ഓടിയെത്തിആരായിരിക്കും അവകാശി ?എയ്തു വീഴ്ത്തിയവനോ !ഓ... ബുദ്ധനോടു ചോദിക്കാം.ചോദിക്കാൻ പക്ഷിയില്ലല്ലോ ?
No comments:
Post a Comment