തീപിടിച്ച മനുഷ്യർ :: എസ് അരുണഗിരി

Views:

സ്റ്റീം എൻജിൻ
പിന്നെ ഡീസൽ
ഇപ്പോ ഇലക്ട്രിക്
എന്തായാലും തിവണ്ടി

കൊന്നത്തടിയിൽ
തീയുള്ളതുകൊണ്ട്
കൊന്നപ്പൂവിന്
തീയുടെ നിറം

തീ പുകയുന്നില്ല:
സ്റ്റൗ കത്തുകയാണ്
പുകയില്ലാത്ത നീലച്ചൂട്,
തീയുടെ നിറം നീല!

സൂര്യൻ സ്റ്റൗ കത്തുന്നതു പോലെ,
ആരും പറഞ്ഞു കേൾക്കുന്നില്ല,
സൂര്യൻ തീപോലെ കത്തുന്നു
സൂര്യാഘാതം തീപ്പൊള്ളല് പോലെ.

എല്ലാവരുടേയും ഉള്ളിൽ തീയാണ്
തീ അടുപ്പുകളിൽ നിന്ന്
മനുഷ്യരിലേക്ക് കുടിയേരി!
എങ്ങും തീപിടിച്ച മനുഷ്യർ.
 
-----00000-----

S Arunagiri