കണ്ണാ നീയെന്‍ കിനാവിലെ കാമുകന്എന്റെ സ്ത്രീത്വംത്രസിപ്പിച്ചു ചോര്ത്തിയോന്എന്റെ ശരീരത്തെ കീഴടക്കാതെഹൃദയത്തെ തടവിലാക്കാതെആത്മാവില് നുരഞ്ഞു നിറഞ്ഞപ്രണയം മുഴുവനും സ്വീകരിച്ചവന്സത്യത്തിന്റെ മൂടുപടം നീക്കിഭൂവിലെ ജീവിതത്തിലെന്സഹയാത്രികനായ്ഒരു നാള്‍ കണ്ണാ നീ വരില്ലെതോരാതെ പെയ്യുമെന്നൊമ്പരങ്ങള്ക്കുമേലെമറ്റൊരു ഗോവര്ദ്ധനമായ്നിന്പ്രണയക്കുട നിവര്ത്തുകില്ലെഎന്റെ പ്രതീക്ഷകളെ നട്ടുനനച്ച്ചിന്തകളില് പൂക്കാലം വിരിയിച്ച്കണ്ണീരിന് നനവ് പങ്കുവച്ച്ദുര്ഘട വീഥികള്‍ താണ്ടുവാന്കരുണയുടെ കരങ്ങളാല്‍ എന്നെനെഞ്ചോടു ചേര്‍ത്ത് ഒപ്പം നടക്കുവാന്കല്പനയുടെ മേഘരഥം വെടിഞ്ഞ്ഒരു നാള്‍ നീ വരില്ലെനിലയ്ക്കാത്ത സ്നേഹ പ്രവാഹമായ്നിന് ഹൃദയമാം ക്ഷീര സാഗരത്തില്ഒഴുകി നിറയാന്എന്നെ നീ അനുവദിക്കില്ലെ ദേവാഅതിനായൊരിക്കല്ഒരിക്കല് മാത്രംകണ്ണാ നീ വരില്ലെ.
പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair