Views:
ഷിജു എസ് വിസ്മയ |
എന്റെ നെഞ്ചു പിളര്‍ന്നു നീറുന്നു.
നീ എന്നില്‍ നിന്ന് പിരിഞ്ഞുപോകുന്നു എന്നറിഞ്ഞപ്പോള്‍.... ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നീ മനസിലാക്കുക... ദിനവും നിന്നില്‍ നിന്നും കിട്ടുന്ന അറിവും, ചൈതന്യവും എന്നിലേക്ക് വന്നു ചേരുന്ന ആവേശത്തിനെ ഒരു നിമിഷമെങ്കിലും പിരിയുമെന്നു കേട്ടപോള്‍ മനസ്സില്‍ ആദിയും അതിലുപരി ഹൃദയം പൊട്ടുന്ന വേദനയുമാണ് ഉണ്ടായത്.. പക്ഷെ നിന്നെ എന്നായാലും പിരിയണം അത് താല്‌ക്കാലികമായെങ്കിലും അല്ലെങ്കില്‍ അത് അങ്ങനെ തന്നെയാകണം എന്നാവും നിയോഗം ഞങ്ങള്‍ കിടക്കുന്ന കുടുസുമുറിയില്‍ നിനക്കിരിക്കാനും നിന്നെ തുടര്ന്നുവരുന്നവര്‍ക്കിരിക്കാനും ഇടം തികയാത്തതുകൊണ്ടാകാം അല്ലെങ്കില്‍ നിന്നെ ചുറ്റിപറ്റിവരുന്ന പ്രാണികള്‍ ഉപദ്രവകാരികളാകും എന്നുള്ളതുകൊണ്ടാകാം എന്തായാലും കൂട്ടുകാരും പറഞ്ഞു മനസില്ല മനസില്ലതെയാണ് നിന്നെ വേര്‍പിരിയുന്നത്.. യാഥാര്‍ത്ഥ്യം ഞാനും മനസില്ലാക്കണമല്ലോ അതാണ് സത്യം നീയും അത് മനസിലാക്കണം

ഒരുദിവസം പോലും നിന്നില്‍ നിന്ന് അകലാതിരിക്കാന്‍ ശ്രമിക്കാറുണ്ട് കീശ
ശുന്യമാണെഗില്‍പോലും സ്വന്തമാക്കാറുണ്ട് നിന്നില്‍ നിന്ന് കിട്ടുന്ന
സുഖം ആ സുഖം നിന്നെ ഇഷ്ടപെടുന്നവര്‍ക്കും പരമാവധി നല്‍കാറുണ്ട് അവരും
സന്തോഷിക്കട്ടെ.. എന്ത് ചെയാന്‍ പിരിയണമെന്നാകും നിയോഗം.. തലങ്ങനെയും
വിലങ്ങനെയും നിന്നെ മറിച്ച് നുണയുമ്പോള്‍ വല്ലതൊരനുഭുതിഞങ്ങളില്‍ വന്നു
നിറയുന്നു എന്ന സത്യം മറക്കാന്‍ വയ്യ കുറച്ചു ദിവസമായി കൂട്ടുകാര്‍
പറയുന്നുണ്ട് അന്നുമുതല്‍ സുരക്ഷിതമായ ഒരിടം നിനക്കായ് നോക്കുകയും ചെയ്തു
പക്ഷെ നിര്‍ഭാഗ്യമാകാം അത് തരപെട്ടില്ല
നിന്നെ ഇവിടെ കെട്ടുകെട്ടുകളാക്കിവച്ച് പ്രാണികള്‍ക്ക്
തീറ്റയാക്കുന്നതിലും നല്ലത് മനസില്ല മനസോടെ ഉപേക്ഷിക്കുക അവസാനം ഞാന്‍ ആ
തീരുമാനത്തിലെത്തി ഇന്ന് അവധിയുള്ള ദിവസമാണ് ആര്‍ക്കാണോ അവധികിട്ടുന്നത്
അവര്‍ മുറി നല്ലതുപോലെ വൃത്തിയാക്കണം അതൊരു അലിഖിത നിയമമാണ് ഇന്ന് ഞാനും
ഒരു കൂട്ടുകാരനും അവധിയാണ് ശുദ്ധികലശം ചെയുന്നതിനായ് ഞങ്ങള്‍ ഒരുങ്ങി
പകുതിയെന്നല്ല മുഴുവന്‍ പണിയും അവനാണ് ചെയ്തത് പാവം എന്റെ നല്ല
കൂട്ടുകാരന്‍ സുഖനിദ്രയിലായിരുന്ന നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍
തയ്യാറെടുത്തു ഒന്നുകൂടി നുകരണമെന്നു ആഗ്രഹമുണ്ടായിരുന്നു മനസ്സ്
സമ്മതിക്കുന്നില്ല കൈകളില്‍ എടുത്തു ദൂരെ നീ എന്നെ കാണാത്ത ഞാന്‍ നിന്നെ
കാണാത്ത ആ പെട്ടിക്കു സമിപത്തെക്കു നടന്നു പെട്ടിക്കു അടുത്ത്
സമിപിക്കുന്നതിനു മുന്‍പുതന്നെ അതില്‍ എന്തോ ഉണ്ടെന്നുള്ള സൂചനയായ്
ദുര്‍ഗന്ധം എന്റെ മൂക്കില്‍ കൂടി കടന്നുപോയി അതിനാല്‍ നിന്നെ ആ പെട്ടിയില്‍
നിക്ഷേപിക്കാന്‍ എന്റെ കൊച്ചു മനസ്സ് അനുവദിച്ചില്ല നിനക്കിരിക്കാനോ അതോ
നിന്റെ അവസാനത്തെ നിദ്ര തുടരുവാനോ എന്നവണ്ണം ആ പെട്ടിയുടെ അരികില്‍
തടിയില്‍ തീര്‍ത്ത ഒരു മേശ കണ്ണില്‍ പെട്ടു അതായിരിക്കാം നിന്റെ
സുരക്ഷിത സ്ഥാനവും അങ്ങനെ ചിന്തിച്ചു ഞാന്‍ നിന്നെ ഇവിടെ ഉപേക്ഷിക്കുന്നു
എന്നോട് ക്ഷമിക്കുക എന്റെ ദിനപത്രമേ ഞാന്‍ തിരിഞ്ഞു നടക്കുമ്പോഴും ഒരുപാടു
വട്ടം പറഞ്ഞിട്ടുണ്ടാകണം എന്നോട് ക്ഷമിക്കുക എന്റെ ദിനപത്രമേ