Views:
വീയെസ്. മാങ്ങാട്ടിടം |
അഭിനവ സംജാതമായ രോഗം,അപകടകാരിയീ എയ്ഡ്സ് രോഗം,എയ്ഡ്സെന്നറിയുമ്പോള്‍ ഞെട്ടിവിറയ്ക്കണം,കാരണം മൃത്യു സുനിശ്ചിതം താന്‍!
മാറില്ലൊരിക്കലും; തെല്ലും പ്രതിവിധി-കണ്ടില്ല; ഇന്നും മരുന്നുമില്ല.രക്തപരിശോധനകൊണ്ടു മാമ്രായ്തിക്തമാം രോഗം തിരിച്ചറിയാം.എച്ച്.ഐ.വി (H I V) വൈറസ് കലര്‍ന്ന രക്തംഎയ്ഡ്സിന്റെ ലക്ഷണമെന്നറിക;എ.ബി.സി.എന്നീ വകുപ്പുകള്‍ മൂന്നുംപിന്നിട്ടുകിട്ടുവാന് കാലമേറെ.
വായുവിലൂടെയോ, വെള്ളത്തിലൂടെയോ,വായിലെ ലാലാരസത്തിനാലോ,സ്വേദ,മല,മൂത്ര വൈസര്‍ജ്യവസ്തുക്കള്‍,സ്വാദിഷ്ടഭോജ്യങ്ങളൊന്നിനാലും
സാമീപ്യമായാലും സ്പര്‍ശനം തന്നെയുംസാദ്ധ്യമല്ലീരോഗം വ്യാപിക്കീലാഈച്ച, കൊതുക്കളും, ബാക്ടീരിയാദിയുംഇച്ഛയില്ലാതങ്ങു മാറിനില്പൂ!
ലൈംഗികവേഴ്ചയില്‍ കൂടി വേഗംവ്യാപിച്ചിടുന്നൊരീ എയ്ഡ്സ് രോഗംരക്തദാനത്താലുമിഞ്ചക്ഷന് മൂലവുംരോഗിതന് രക്തം കലര്‍ന്നു പോകാം.
അശ്രദ്ധയാരുടെ കാരണമാണേലുംരോഗം പകരുവാന്‍ കാരണമാം.മാരകം മാത്രമല്ലെത്ര ഭയാനക-മാകിയ കാന്‍സറും വെല്ലുമിപ്പോള്.
ക്ഷീണം, വിളര്‍ച്ചയും കൂടാതെദീപനമാന്ദ്യവും ആകെത്തളര്ച്ചതന്നെ.രോഗപ്രതിരോധശക്തി ക്ഷയിക്കുന്നു,രോഗിയവശനായ് തീര്‍ന്നിടുന്നു.
ലക്ഷണം കണ്ടുകഴിഞ്ഞാല്‍ പിന്നെതല്ക്ഷണം മൂര്‍ച്ഛിച്ചിടുന്നു രോഗം.
എയ്ഡ്സ് ദിനമാചരിക്കുന്നൊരീ വേളയില്ശൈശവരോഗനിര്മ്മാര്ജ്ജനം മുഖ്യം.രോഗികളാണെന്നറിഞ്ഞാലൊരിക്കലുംരക്തദാനത്തിനൊരുങ്ങരുതെ!
ആസന്ന രോഗത്തിനാവശ്യമായ് വരുംരക്തവും സൂചി, സിറിഞ്ചുമെല്ലാംവേണ്ടത്ര ശ്രദ്ധിച്ചു കൈകാര്യം ചെയ്യണംരക്തമാണെയ്ഡ്സിന്റെ താവളം കേള്!
ഏക പതീവ്രതം ഉല്‍കൃഷ്ടമാതൃക,ഏതിനും യോജിച്ച പാരമ്പര്യം!എയ്ഡ്സിനും ഭീകര കാന്സറിന്നുംവേണ്ടൊരൗഷധം കാണട്ടെ ശാസ്ത്രലോകം!
ശാസ്ത്രയുഗത്തില്‍ മുന്നേറുന്ന ഭാരതംശാശ്വത ശാന്തിയും കൈവരിക്കട്ടെ!ജയ്ഹിന്ദ് !
കുറിപ്പ്:-1997 ഡിസംബര്‍ 1 ന്ന് ‘എയ്ഡ്സ് ദിനം, ആചരിക്കുന്ന സന്ദര്‍ഭത്തില്‍ രചിച്ചത്.
No comments:
Post a Comment