Views:
ഇത് കവിതക്കാലമാണ്. കവിത കൂട്ടായെത്തുകയാണ്. കൂട്ടമായെത്തുകയാണ്. കൂട്ടത്തില്‍ നിന്ന് വേറിട്ട ഒച്ച കേള്‍പ്പിക്കുക എന്ന വെല്ലുവിളി കവിതയെഴുതുന്നവരുടെ മുന്നിലിന്നുണ്ട്. കണ്ണൂര്‍ജില്ലാ കവിമണ്ഡലം എന്ന കവിതക്കൂട്ടായ്മ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. 'വിത മുള വിള', 'വിത്തും പത്തായവും' എന്നീ പുസ്തകങ്ങളിലൂടെ അവരതു പ്രഖ്യാപിക്കുന്നു.
വിത മുള വിള |
വിത്തും പത്തായവും |
നല്ല
കവിതക്കൊയ്ത്താണ് കവി
മണ്ഡലം നേടിയെടുത്തത് എന്ന
അഭിമാനത്തോടെയാണ് പ്രൊഫ:
മേലത്ത്
ചന്ദ്രശേഖരന്‍ കവിതകള്‍ക്ക്
മുഖവുര എഴുതിയിരിക്കുന്നത്.
അകമണ്ഡലത്തിലെ മുതിര്‍ന്ന കവികളല്ല,
ബാലമണ്ഡലത്തിലെ
‘മുള'-ക്കവികളാണ്
പത്തായത്തില്‍ വിത
നിറച്ചിരിക്കുന്നത്.
പ്രമേയത്തിലും
പ്രയോഗത്തിലും വേറിട്ട
സ്വരം ബാലമണ്ഡലത്തിലെ
കവികളില്‍ അറിയാനാകുന്നുണ്ട്.
‘വിള മുള വിള'-
കവിതകളിലെ
ബാലമണ്ഡലമാണ് 'വിത്തും പത്തായവും' കവിതകളിലെ
വിദ്യാര്‍ത്ഥിമണ്ഡലത്തെക്കാള്‍javascript:;
മികച്ചുനില്‍ക്കുന്നത്.
കാവ്യസ്വരത്തില്‍
കൃത്രിമതയും അനുകരണച്ഛായയും
കാണുന്നെങ്കിലും ഈ കവിതക്കൂട്ടം
അക്ഷരപ്പുരയ്ക്ക്
പ്രിയപ്പെട്ടതാകുന്നു..
പ്രൊഫ: മേലത്ത് ചന്ദ്രശേഖരന്‍ |
---000---