മാവേ മഹിമാവേ,നിന്‍ തുഞ്ചത്തൊരുകോലോളം ദൂരത്തായമ്പിളിയെ കണ്ടേ-നെന്നമ്മയുടെ ഒക്കത്തതിമാത്രം രസമോടെ…ഊഞ്ഞാൽപ്പൊക്കങ്ങള്തോന്ന്യാസക്കളിമേളങ്ങള്കരുമാടികള് കല്ലേറുകള്ചുന വീണു നീര്‍കെട്ടിയ കണ്കള്കുടലോളം മധുരിച്ച മാങ്കനികള്മുറിവാര്ന്നച്ചുണ്ടത്തെരിവായ് തീര്‍ന്ന പുളിപ്പും…ഉയരത്തെക്കൊമ്പേറി കണ്ടൂ ഞാനങ്ങങ്ങ്കടലെന്ന തോന്നലുകള്മഴയങ്ങിനിറങ്ങി വരും കുന്നിന്റെ വേദനകള്മേഘങ്ങൾ നിസ്കാരമേറ്റുന്ന കൊടുംകാടുംനിഴൽ വാടിമയങ്ങും വെയില്‍ ചാഞ്ഞേറെ-യനുരാഗസ്വപ്നത്തില്‍ വീശിപ്പോംകാറ്റുണ്ടേ ഉല്ലാസത്തളിരുണ്ടേകുയിലുണ്ടേ പാട്ടിന്റെയടരുകളില്ഒളിനോക്കിക്കാക്കച്ചി കുടില്‍ കെട്ടിയിരിപ്പുണ്ടേമരമങ്ങനെ മതിയിങ്ങനെയഴല്‍ചൂടും പാടുംമൃതിവന്നിച്ചോട്ടില് നിന്നലറുംഗതികേടുംഉറമഞ്ഞായ് വരിയുന്ന മരവിപ്പുംഅകമെരിയുമിയരുമകളുടെ അന്‍പൂറിയ വാഴ് വുംഭയംകൊണ്ടു പറക്കും കിളിയൊന്നിവിടെ-ച്ചിറകറ്റു പിടയുന്ന കഥയുംഒരു സത്വം മാവേറിയാകാശം മുട്ടിക്കൊ-ണ്ടലറുന്നൊരു ദു:സ്സ്വപ്നജ്വരവുംപുലരുമ്പോള്ക്കണ്ടല്ലോ മാവേ-യതിസ്നേഹം പൂക്കാലം പോല്‍ ഭാവി!ഉണ്ണികളോടൊത്തങ്ങനെയതിദൂരത്തൊരുകാല- ത്തൊരുസ്പര്‍ശത്താലെന്നില്‍ നിറനിറവാ-യനുതാപച്ചൂടെന്നും അമ്മയുടെ സ്മരണകളാ-യൂറിവരും അശരണയുടെ വ്യാധികള്‍ പോല്മാവേ,മഹിമാവേ നീ കടയറ്റുകിടന്നോരീമണ്ണിന്റെ മുറിവില്‍ ഞാന്‍ കഥകെട്ടുപോയവനായ്മക്കളുമായ് നില്‍ക്കുന്നു,കിളികള്ക്കുംചെടികള്ക്കും മറുവാക്കുകളില്ലാതെ…
പൂട്ടിരിപ്പിൽ സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair
