Views:
ജീവിതത്തിന്‍ വസന്തകാലങ്ങള്‍, തന്‍-
നാടിനായിട്ടുഴിഞ്ഞു വച്ചൂ സ്വയം.
എത്ര ഭീകര യാതന, വൈഷമ്യ,-
മര്‍ദ്ദനങ്ങള്‍ സഹര്‍ഷം സഹിച്ചു നീ !
എന്തിനേറെ,യൊരു മുഗ്ദ്ധഹാസമോ-
ടങ്ങു ചുംബിച്ചു, മൃത്യുവെസ്സാദരം
എന്തിനു വേണ്ടിയായിരുന്നൊക്കെയു-
മെന്നു ശങ്കിപ്പതാരിദ്ധരിത്രിയില്‍ ?
അമ്മ ഭാരതഭൂമിതന്‍ മോചനം
തന്നെയല്ലി നീ കാംക്ഷിച്ചതെപ്പൊഴും !
--- രജി ചന്ദ്രശേഖർ