Views:
മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍
ചരണധൂളിയില്‍ നിന്നുമൊരുതരി
തിലകമായണിയുന്നു ഞാന്‍
നിറുകയില്‍ ചിരമാശിസ്സിന്‍ തണു
തണലു നിന്‍ കരമേകുക
സ്വപ്നമൊക്കെയുമായുസ്സിന്‍ കണ-
കണവുമാരതി ചെയ്തു ഞാന്‍
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍
മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍
വിടരുമോരോ പുലരിയും തിരു-
നടയൊരുക്കും വേളയില്‍
കരളുറപ്പോടെരിയുമൊരുതിരി-
നാളമായ് ഞാന്‍ മാറിടാം
നടയൊരുക്കും വേളയില്‍
കരളുറപ്പോടെരിയുമൊരുതിരി-
നാളമായ് ഞാന്‍ മാറിടാം
നിനവുകളും കനവുകള്‍ തന്‍
പൂന്തോപ്പും നേദിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ
ഇനിയുമേകാനെത്തി ഞാന്‍
മാന,മന,ധന,തനുവുമൊപ്പം
ജീവനും നിനക്കര്‍പ്പിതം
എങ്കിലും നിന്‍ കാല്ക്കലമ്മേ