Views:
'തരിക രക്തം ഞാന്‍ തരാം പകരമാ-
യരിയ സ്വാതന്ത്ര്യം !’
അലയടിക്കുന്നു,ണ്ടെവിടെയും,
മനമുലയ്ക്കും കാറ്റിലും
കാലം
കരിന്തിരി കത്തും പഴങ്കഥയിലും
ചിരിക്കും പൂവിലും
അരുമക്കുഞ്ഞിനെയുറക്കു,മമ്മതന്‍
നനുത്ത കൈയ്യിലും
ഒരു കിളിക്കുഞ്ഞിന്‍ വിറയ്ക്കും ചുണ്ടിലും
സിരകളില്‍ ചുടു നിണമൊഴുകുമെന്‍ കരളിലും
'തരിക രക്തം ഞാന്‍ തരാം പകരമാ-
യരിയ സ്വാതന്ത്ര്യം !’
--- രജി ചന്ദ്രശേഖർ