വാങ്ങിയാലും ലാഭം വിറ്റാലും ലാഭം
Buy and Sell OR Sell and Buy – Both in Profit

Views:







10.  വാങ്ങി വിറ്റാലും ലാഭം, വിറ്റു വാങ്ങിയാലും ലാഭം

    Buy and Sell OR Sell and Buy – Both in Profit


വാങ്ങി വിറ്റാലും ലാഭം,
വിറ്റു വാങ്ങിയാലും ലാഭം.
ഇത് വിപണിയുടെ അടിസ്ഥാന മന്ത്രമത്രേ !
നമുക്കറിയാം ഇതാണ് കച്ചവടം.
അറിയില്ലെങ്കില്‍ നാമറിഞ്ഞു തുടങ്ങുന്നു.
നമ്മുടെ എല്ലാ കച്ചവടക്കാരും
ഇതല്ലേ ചെയ്യുന്നത്.
ഉദാഹരണം നോക്കാം.

കുരുമുളക്, റബ്ബര്‍, തേങ്ങ, തുടങ്ങിയവയുടെ
വിപണിയിലൊക്കെ ഇതല്ലേ നടക്കുന്നത്.
അവിടെ ഇത് തന്ത്രപരമായി
പ്രയോഗിക്കുന്നവനാണ് യഥാര്‍ത്ഥ കച്ചവടക്കാരന്‍. പഠിച്ചാല്‍ പോര
പ്രയോഗിക്കുകയും വേണം. അപ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍
കച്ചവട തന്ത്രജ്ഞര്‍ ആകുന്നത്.

വാങ്ങി കയ്യിലുള്ള ചരക്കുകള്‍ വിലകുറയുമ്പോള്‍
കച്ചവടക്കാരന്‍ നോക്കിയിരിക്കില്ല.
വിറ്റൊഴിയും.

ഉദാഹരണത്തിന് റബ്ബറെടുക്കാം.
റബ്ബറിന്റെ വില 1 കിലോഗ്രാമിന്
200 രൂപയുള്ളപ്പോള്‍, നമ്മുടെ കയ്യില്‍ നിന്നും

കച്ചവടക്കാരന്‍ 100 കിലോഗ്രാം
റബ്ബര്‍ വാങ്ങുന്നു.
ചെലവായത് 100x200=20,000 രൂപ.

നമുക്കും സന്തോഷം,
കച്ചവടക്കാരനും സന്തോഷം.
കാരണം നേരത്തേ വിപണി വില
160 രൂപയായിരുന്നു.
വില കയറുന്നതു കണ്ട് കര്‍ഷകര്‍
റബ്ബര്‍ വില്‍ക്കാന്‍ മടിച്ചു.
ഇനിയും വില കയറും എന്നു പ്രതീക്ഷിക്കും, സ്വാഭവികം.

കച്ചവടക്കാരനും അതു തന്നെ പ്രതീക്ഷിച്ചു. അയാളെന്താണു ചെയ്യുക.
ആരെങ്കിലും 160 രൂപയ്ക്ക്
റബ്ബര്‍ കൊടുക്കുകയാണെങ്കില്‍ വാങ്ങും.

വില 165 രൂപയിലോ ( കിലോഗ്രാമിന് 5 രൂപ ലാഭം – 5x100=500 രൂപ ആകെ ലാഭം ),
170 രൂപയിലോ ( കിലോഗ്രാമിന് 10 രൂപ ലാഭം – 10x100=1000 രൂപ ആകെ ലാഭം ) എത്തുമ്പോള്‍ വില്‍ക്കും.

വീണ്ടും

170 രൂപയില്‍ വാങ്ങുന്നു180 രൂപയില്‍ വില്‍ക്കുന്നു.
180 രൂപയില്‍ വാങ്ങുന്നു190 രൂപയില്‍ വില്‍ക്കുന്നു.
190 രൂപയില്‍ വാങ്ങുന്നു200 രൂപയില്‍ വില്‍ക്കുന്നു.

200 രൂപയില്‍ വീണ്ടും വാങ്ങിയാല്‍
210 രൂപയില്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലും.

കര്‍ഷകരാണെങ്കിലോ
ഇനിയും വില കയറുമെന്നും 220 230 രൂപയില്‍ എത്തും എന്നും പ്രതീക്ഷിക്കുന്നു.

അതിനാല്‍ ആരും റബ്ബര്‍ വില്‍ക്കാന്‍ തയ്യാറാകുന്നില്ല.
അപ്പോഴാണ് നമ്മള്‍ 100 കിലോഗ്രാം
റബ്ബര്‍ വില്‍ക്കാം എന്നു തീരുമാനിക്കുന്നത്.
അതിനാല്‍ കച്ചവടക്കാരന്‍ സന്തോഷിക്കുന്നു.

200 രൂപയ്ക്ക് വാങ്ങി
210 രൂപയ്ക്ക് വില്‍ക്കാം.
ലാഭം 10x100=1000 രൂപ കിട്ടുമല്ലോ
എന്ന പ്രതീക്ഷയും കച്ചവടക്കാരനുണ്ട്.
കച്ചവടം നടന്നു.
നമുക്ക് 200 രൂപ വച്ച് 100 കിലോഗ്രാമിന് 200x100=20,000 രൂപയും കിട്ടി.

കച്ചവടക്കാരന്‍ പ്രതീക്ഷയോടെ,
പക്ഷേ വില കൂടുന്നില്ല.
പകരം വില ഇറങ്ങുവാന്‍ തുടങ്ങുന്നു.
വില 200 രൂപയില്‍ നിന്നും
199, 198, 197, 195, 196, …
അങ്ങനെ വില ഇറങ്ങി വരുന്നു.

കച്ചവടക്കാരന്‍ വില കയറും
എന്നു തന്നെ പ്രതീക്ഷിക്കുന്നു.
അങ്ങനെ തന്നെ പ്രതീക്ഷിക്കണമല്ലോ. നമുക്കാണെങ്കിലോ സന്തോഷവും.
കാരണം അപ്പോള്‍ വിറ്റതിനാല്‍
20,000 രൂപ കിട്ടി.
ഇപ്പോഴാണെങ്കിലോ?
195x100=19,500 രൂപയേ കിട്ടുമായിരുന്നുള്ളൂ.
വില കുറയുന്നതിനൊപ്പം
നമ്മുടെ സന്തോഷം വര്‍ദ്ധിക്കും.

കച്ചവടക്കാരന്റേയോ ?
സന്തോഷം കുറയും, അല്ലേ ?
അതേ. പക്ഷേ അയാള്‍ സങ്കടപ്പെടില്ല. കാത്തിരിയ്ക്കും.

വില വീണ്ടും കുറയുന്നു എന്നു കണ്ടാല്‍,
വില 194, 193, 192, 191, 190, …
ഇങ്ങനെ വന്നാല്‍ വിപണിയിലെ
സാഹചര്യം നോക്കും.

വില വീണ്ടും കുറയാനാണ്
സാധ്യതയെന്നു കണ്ടാല്‍
നമ്മില്‍ നിന്നും 200 രൂപക്കു വാങ്ങിയ റബ്ബര്‍
190 രൂപയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതനാകും.

അത് വിറ്റൊഴിഞ്ഞിട്ട് വിപണിയും നോക്കിയിരിക്കും.
വില വളരെക്കുറഞ്ഞ് ഏതാണ്ട്
170 രൂപയില്‍ എത്തുമ്പോള്‍
വീണ്ടും റബ്ബര്‍ വാങ്ങും.

എന്തിനാണെന്നോ ?
വില വീണ്ടും കയറുമ്പോള്‍
180 രൂപയില്‍ വില്‍ക്കാന്‍.
നമ്മില്‍ നിന്നും വാങ്ങിയപ്പോള്‍
ഉണ്ടായ നഷ്ടം നികത്താന്‍.

പിന്നെയോ,
ഒപ്പം ഒരു 100 കിലോഗ്രാം കൂടി വാങ്ങും.
എന്തിനാണെന്നോ ?
അപ്പോള്‍ അധികം 1000 രൂപ കൂടി കിട്ടും.

അതായത് നമ്മില്‍ നിന്നും
റബ്ബര്‍ വാങ്ങിയ കച്ചവടം നടന്നപ്പോള്‍
അയാള്‍ പ്രതീക്ഷിച്ചിരുന്ന ലാഭം കിട്ടുന്നതിന്.

കണ്ടില്ലേ വിപണിയിലെ നിഗൂഢത.
നിഗൂഢമായ വിപണി മന്ത്രം.
ഇതത്രേ നമ്മുടെയും വിപണിയിലെ
മന്ത്രവും തന്ത്രവും.
അത് ഫലപ്രദമാകണമെന്നു മാത്രം.

അതിന് ചില ചിട്ടകള്‍ പാലിക്കണം.







No comments: