Views:
ഇന്ത്യയിലെ അവധി വ്യാപാരം അഥവാ ഉത്പന്ന വ്യാപാരം വളരെയധികം അവസരങ്ങൾ നൽകുന്ന ഒന്നാണ്. കമ്മോഡിറ്റി മാർക്കറ്റിനെ കുറിച്ച് ഏതാനും ചില കാര്യങ്ങൾ!
കർഷകരുടെ ആവശ്യങ്ങൾ നടത്തുന്നതിനും, അവരുടെ റിസ്ക് കുറയ്ക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയതാണ് ഈ മാർക്കറ്റ്. ഇത് Derivative മാർക്കറ്റ് എന്നും അറിയപ്പെടുന്നു.
സ്വന്തം വില മറ്റേതെങ്കിലും സാധനങ്ങളുടെ വിലയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതിനാൽ അവയെ derivatives എന്ന് പറയുന്നത്."A derivative is a product whose value is derived from the value of one or more underlying variables or assets in a contractual manner. "
ഉദാഹരണത്തിനായി രണ്ട് സാധനങ്ങൾ എടുക്കാം പാലും, മോരും. പാലിൽനിന്നും ലഭിക്കുന്ന, പാലിന്റെ ഉപോത്പന്നമാണ് മോര്. മോരിന്റെ വില നിശ്ചയിക്കുന്നത് പാലിന്റെ വിലയിലുള്ള വ്യതിയാനമാണ്. ഇതിൽ പാൽ വിലയിൽ നിന്നും മോരിന്റെ വില ഉരുത്തിരിഞ്ഞു വരുന്നതിനാൽ മോരാണ് derived product.
മറ്റൊരു ഉദാഹരണമാണ് നാളികേരവും, വെളിച്ചെണ്ണയും. വെളിച്ചെണ്ണയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുന്നത് നാളികേരവിലയുടെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ്.
നമുക്ക് പ്രത്യക്ഷമായ മറ്റൊരു ഉദാഹരണം പറയാം, അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ (crude oil) വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് ഉപോത്പന്നങ്ങളായ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ വരുന്ന മാറ്റം. crude oil വിലയിൽ ഉയർച്ച വരുമ്പോൾ പെട്രോൾ വിലയും ഉയരുന്നതാണ്. ഇതിൽ crude oil, underlying product ഉം പെട്രോൾ derived product ഉം ആണ്.
No comments:
Post a Comment