Skip to main content


പൂനിലാവ്

ഞാനൊന്നു വിളിച്ചാലോടിയെത്തുമമ്മ
ഞാനൊന്നു വിതുമ്പിയാല്‍ ലാളിക്കുമമ്മ
ഞാനല്പമിടറുമ്പോള്‍ കൈപിടിക്കുമമ്മ
ഞാനൊന്നു തളരുമ്പോള്‍ താങ്ങാകുമമ്മ

വിശക്കുമ്പോള്‍ മുന്നിലുണ്ടന്നമായമ്മ
ഭയക്കുമ്പോഴുള്ളില്‍ ധൈര്യമായമ്മ
പണിചെയ്തു തളരുമ്പോള്‍ കുളിര്‍കാറ്റായമ്മ
പണമില്ലാതുഴറുമ്പോള്‍ പൊന്‍നിറവായമ്മ

വഴിതെറ്റിയലയുമെന്‍ നേര്‍വഴിയായമ്മ
അഴല്‍ തിങ്ങിക്കരയുമെന്‍ അഭയമായമ്മ
അകമിരുള്‍ നിറയ്ക്കുമ്പോള്‍ പൂനിലാവമ്മ
തിരുനട തുറക്കുമ്പോള്‍ ചിരിതൂകുമമ്മ

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A