ഇന്നെന്തു പറ്റീ…? ഘനശ്യാമമൂകയായ്
മുന്നില്‍ നിന്നെന്തേ മറഞ്ഞു നില്പൂ…?
ഇന്നലെക്കാര്‍മ്മുകില്‍ പെയ്തൊഴിയാഞ്ഞതോ
പിന്നെയും സംശയക്കോള്‍ നിറഞ്ഞോ ?
ഒന്നുമേ ചൊല്ലുവാനില്ലിനി,യെന്നു നിന്
പൊന്നിന് കനവുകള്‍ പോയൊളിച്ചോ ?
17-10-2007
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment