സുന്ദരം, സുഖദം, നൈമിഷികം,
വേദനയുടെ പര്യായം – പൊരുളറിയണ
ജനനി.
കഷ്ടതയുടെ ഉൾക്കിടിലം,
കർമ്മത്തിന്റെ ഉരുവും,
ശാസ്ത്രത്തിന്റെ നേരറിവ്,
സത്യാന്വേഷണത്തിന്റെ പൊരുളും.
സത്യാന്വേഷണത്തിന്റെ പൊരുളും.
കനിവുതേടി കരയുന്ന പിറവിയുടെ
മായാജാലം,
വന്യമാർന്ന ധന്യതയുടെ
നൈമിഷിക സാക്ഷ്യം.
കർമ്മപൂരണത്തിന്റെ അസ്വസ്ഥ
ജഠിലത,
കനിവിന്റെ അനുതാപം,
പിറവിയെന്ന സാർത്ഥക സ്വപ്നം.
പിറവിയെന്ന സാർത്ഥക സ്വപ്നം.
നാവിൽ നിറയുന്ന മധുരിമയുടെ
ചിരി,
നിനവിൽക്കിട്ടിയ സാർത്ഥക
സ്വപ്നം.
നിറച്ച പാനപാത്രം നുകർന്ന
പുതുമയുടെ ചന്തം,
ഓർമ്മച്ചെപ്പിൽ നിറഞ്ഞ പാനത്തിന്റെ സുഖദചിന്ത.
സ്വപ്നം സാർത്ഥകമായ നൈമിഷികത,
നിദ്രമാറിയ നിറവിന്റെ
നിഴൽച്ചിരി.
കൗതുകം പേറിയ അന്ത:ചിദ്രത്തിന്റെ
അസ്വസ്ഥത,
മറനീക്കി ചിരിയുടെ കൗതുകം പേറിയ സ്വസ്ഥത.
മറനീക്കി ചിരിയുടെ കൗതുകം പേറിയ സ്വസ്ഥത.
---000---
![]() |
Comments
Post a Comment