പ്രിയദര്‍ശിനീ മാപ്പ്...... ! :: രജി ചന്രശേഖര്‍

Views:

ഇളം മഞ്ഞ്
ഡല്‍ഹിയെ ആലിംഗനം ചെയ്തപ്പോള്‍
അതൊരു ധൃതരാഷ്ട്രാലിംഗനമാകുമെന്ന്
സഫ്ദര്‍ജംഗ് റോഡില്‍
ഒന്നാം നമ്പര്‍ വസതിയുടെ
അങ്കണത്തില്‍ നിന്നിരുന്ന ചെടികളോ,
തെളിവാനത്തിടയ്ക്കിടെ എത്തിനോക്കിയ
വെണ്മേഘശകലങ്ങളോ,
അറിഞ്ഞിരിക്കില്ല.

അച്ഛന്റെ മാറിലെ
ചെമ്പനിനീര്‍പൂവായി വളര്‍ന്ന
പ്രിയദര്‍ശിനി,
ഭാരതാംബയുടെ മാറിലൊരു
രക്തപുഷ്പമായി വീണപ്പോള്‍...

ആദ്യം ഞെട്ടിയത് ആരായിരിക്കും .. ?

ഇന്ദ്രപ്രസ്ഥത്തിലെ
വീരഗാഥകളുരുവിടുന്ന മണല്‍ത്തരികളോ,
അവയുടെ പ്രാണന്‍ വലിച്ചെടുത്ത്
വളരുന്ന ലതകളോ,
ദൂരെ ഒരവ്യക്ത പശ്ചാത്തലമായ
ഹിമാലയസാനുക്കളോ....!

അന്ന്
എഴുപതുകോടി ജനങ്ങള്‍
വിതുമ്പിക്കരഞ്ഞപ്പോള്‍
ഉള്ളില്‍ അണകെട്ടി നിര്‍ത്തിയ രോഷം
കൂലംകുത്തിയൊഴുകിയ
പ്രതികാരാഗ്നിയുടെ തിരകള്‍ തകര്‍ത്തത്
ഭാരതത്തിന്റെ മൂല്യസത്തകളോ
പരേതാത്മാക്കളുടെ പാവനസ്വപ്നങ്ങളോ...!

സുരക്ഷിതത്ത്വത്തിന്റെ നിലാക്കുളിരില്‍
തലചായ്ച്ചുറങ്ങാന്‍ വെമ്പിയ മനസ്സുകള്‍
നിരാശയുടെ നീര്‍ക്കയങ്ങളില്‍
അടിപതറി വീണപ്പോള്‍,
അവിടെ പതിയിരുന്നത്
സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയുണ്ടകളായിരുന്നു..

അതിന്റെ പിന്നില്‍ ഫണം വിരിച്ചാടിയ
വൈദേശിക ശക്തിപ്രഭാവത്തിന്റെ
നിഴല്‍ക്കുത്തുകള്‍ കാണാതിരുന്ന അപരാധത്തിന്
ആരാണ് മാപ്പു പറയേണ്ടത്...?

അതിലലിഞ്ഞു തീരുമോ
തപ്താശ്രുധാരയുടെ
മരവിച്ച മഞ്ഞിന്‍ കട്ടകള്‍ ...!

ഗോതമ്പുവയലുകളിലെ
നിറകതിരുകള്‍ക്കിടയില്‍
വളര്‍ന്നു തുടങ്ങിയ കളകള്‍
പിഴുതെറിയാന്‍
ഞങ്ങള്‍ തുനിഞ്ഞില്ല..

ഒടുവില്‍ അവ വളര്‍ന്ന്
സര്‍വ്വവും നശിപ്പിച്ചപ്പോള്‍
കണ്ണുനീര്‍ തൂകുവാന്‍ മാത്രമേ
ഞങ്ങള്‍ക്കായുള്ളു.
ഞങ്ങള്‍
പാരമ്പര്യവും അയവിറക്കിക്കൊണ്ട്
ഇരിക്കുകയായിരുന്നല്ലോ....!

നിറഞ്ഞ രാജസദസ്സില്‍
രജസ്വലയുടെ
ഒറ്റ വസ്ത്രവും വലിച്ചഴിക്കപ്പെട്ടപ്പോള്‍
തലതാഴ്ത്തിയിരുന്ന പാരമ്പര്യം...

പാര്‍ത്ഥനേയും
പാര്‍ത്ഥസാരഥിയേയും കുറിച്ച്
ആണയിടാന്‍ മാത്രമുള്ള പാരമ്പര്യം...

തലകുനിക്കാന്‍ പറഞ്ഞാല്‍
നിലത്തു കിടന്നിഴയുന്ന പാരമ്പര്യം...

പ്രിയദര്‍ശിനീ...
നിരാശ്രയത്വത്തിന്റെ നീര്‍ച്ചുഴിയിലും
ഇളം മഞ്ഞ്
ഡല്‍ഹിയെ ആലിംഗനം ചെയ്തപ്പോള്‍
അതൊരു ധൃതരാഷ്ട്രാലിംഗനമാകുമെന്ന്
സഫ്ദര്‍ജംഗ് റോഡില്‍
ഒന്നാം നമ്പര്‍ വസതിയുടെ
അങ്കണത്തില്‍ നിന്നിരുന്ന ചെടികളോ,
തെളിവാനത്തിടയ്ക്കിടെ എത്തിനോക്കിയ
വെണ്മേഘശകലങ്ങളോ,
അറിഞ്ഞിരിക്കില്ല.

അച്ഛന്റെ മാറിലെ
ചെമ്പനിനീര്‍പൂവായി വളര്‍ന്ന
പ്രിയദര്‍ശിനി,
ഭാരതാംബയുടെ മാറിലൊരു
രക്തപുഷ്പമായി വീണപ്പോള്‍...

ആദ്യം ഞെട്ടിയത് ആരായിരിക്കും .. ?

ഇന്ദ്രപ്രസ്ഥത്തിലെ
വീരഗാഥകളുരുവിടുന്ന മണല്‍ത്തരികളോ,
അവയുടെ പ്രാണന്‍ വലിച്ചെടുത്ത്
വളരുന്ന ലതകളോ,
ദൂരെ ഒരവ്യക്ത പശ്ചാത്തലമായ
ഹിമാലയസാനുക്കളോ....!

അന്ന്
എഴുപതുകോടി ജനങ്ങള്‍
വിതുമ്പിക്കരഞ്ഞപ്പോള്‍
ഉള്ളില്‍ അണകെട്ടി നിര്‍ത്തിയ രോഷം
കൂലംകുത്തിയൊഴുകിയ
പ്രതികാരാഗ്നിയുടെ തിരകള്‍ തകര്‍ത്തത്
ഭാരതത്തിന്റെ മൂല്യസത്തകളോ
പരേതാത്മാക്കളുടെ പാവനസ്വപ്നങ്ങളോ...!

സുരക്ഷിതത്ത്വത്തിന്റെ നിലാക്കുളിരില്‍
തലചായ്ച്ചുറങ്ങാന്‍ വെമ്പിയ മനസ്സുകള്‍
നിരാശയുടെ നീര്‍ക്കയങ്ങളില്‍
അടിപതറി വീണപ്പോള്‍,
അവിടെ പതിയിരുന്നത്
സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയുണ്ടകളായിരുന്നു..

അതിന്റെ പിന്നില്‍ ഫണം വിരിച്ചാടിയ
വൈദേശിക ശക്തിപ്രഭാവത്തിന്റെ
നിഴല്‍ക്കുത്തുകള്‍ കാണാതിരുന്ന അപരാധത്തിന്
ആരാണ് മാപ്പു പറയേണ്ടത്...?

അതിലലിഞ്ഞു തീരുമോ
തപ്താശ്രുധാരയുടെ
മരവിച്ച മഞ്ഞിന്‍ കട്ടകള്‍ ...!

ഗോതമ്പുവയലുകളിലെ
നിറകതിരുകള്‍ക്കിടയില്‍
വളര്‍ന്നു തുടങ്ങിയ കളകള്‍
പിഴുതെറിയാന്‍
ഞങ്ങള്‍ തുനിഞ്ഞില്ല..

ഒടുവില്‍ അവ വളര്‍ന്ന്
സര്‍വ്വവും നശിപ്പിച്ചപ്പോള്‍
കണ്ണുനീര്‍ തൂകുവാന്‍ മാത്രമേ
ഞങ്ങള്‍ക്കായുള്ളു.
ഞങ്ങള്‍
പാരമ്പര്യവും അയവിറക്കിക്കൊണ്ട്
ഇരിക്കുകയായിരുന്നല്ലോ....!

നിറഞ്ഞ രാജസദസ്സില്‍
രജസ്വലയുടെ
ഒറ്റ വസ്ത്രവും വലിച്ചഴിക്കപ്പെട്ടപ്പോള്‍
തലതാഴ്ത്തിയിരുന്ന പാരമ്പര്യം...

പാര്‍ത്ഥനേയും
പാര്‍ത്ഥസാരഥിയേയും കുറിച്ച്
ആണയിടാന്‍ മാത്രമുള്ള പാരമ്പര്യം...

തലകുനിക്കാന്‍ പറഞ്ഞാല്‍
നിലത്തു കിടന്നിഴയുന്ന പാരമ്പര്യം...

പ്രിയദര്‍ശിനീ...
നിരാശ്രയത്വത്തിന്റെ നീര്‍ച്ചുഴിയിലും
വ്യഥകളുടെ കൊടുംകാറ്റിലും
തളരാതെ
കത്തിജ്ജ്വലിച്ചിരുന്ന
ആ കര്‍മ്മചൈതന്യത്തിനു മുന്നില്‍
ആയിരം പ്രണാമം....!

പ്രിയദര്‍ശിനീ മാപ്പ്...... !
വ്യഥകളുടെ കൊടുംകാറ്റിലും
തളരാതെ
കത്തിജ്ജ്വലിച്ചിരുന്ന
ആ കര്‍മ്മചൈതന്യത്തിനു മുന്നില്‍
ആയിരം പ്രണാമം....!

പ്രിയദര്‍ശിനീ മാപ്പ്...... ! 



(വീക്ഷണം, 1986 ഒക്ടോബര്‍ 31ല്‍ പ്രസിദ്ധീകരിച്ചത്. )




---000---