അദ്ധ്യാപകന്‍,
കേരളത്തിലെ പ്രബുദ്ധ ക്രൌര്യങ്ങള്‍ക്കു
പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടും
വെട്ടിക്കൊല്ലാനും ചവിട്ടിയരയ്ക്കാനും
ജന്മമെടുത്ത
"മതമില്ലാത്ത ജീവന്‍".
വഴിയില്‍ വീണുപോയ ചോറ്റു പാത്രം,
അനാഥമായ വാക്കുകള്‍,
മിഴി കുതിര്‍ന്ന സാരിത്തലപ്പുകള്‍.
ഭീമന്റേയും കീചകന്റേയും രക്ഷകര്‍ത്താക്കള്‍
വിരുന്നുണ്ടു പിരിയുമ്പോള്‍
തെളിവുകള്‍ മാഞ്ഞ്
അഴികള്‍ക്കിടയിലൂടൂര്‍ന്നു പോരുന്ന
കൊലക്കത്തികള്‍.
അക്രമികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടില്ല,
രക്ഷകര്‍ത്താക്കള്‍ക്ക്
അവരെ
നാളെയും വേണം.
ഇനിയുമുണ്ടല്ലൊ അദ്ധ്യാപകര്‍...
Comments
Post a Comment