Views:
ഞാൻ കവിയും സാഹിത്യകാരിയുമൊന്നുമല്ല. എന്നിട്ടും മലയാളമാസികയിലേയ്ക്ക് എന്തെങ്കിലും എഴുതണമെന്ന് ഏട്ടൻ എന്നെ എന്നും നിർബന്ധിക്കും.
പത്രം വായിക്കുമെന്നല്ലാതെ മറ്റൊന്നും ഞാൻ വായിക്കാറുമില്ല. ടി വി സീരിയലുകളിലാകട്ടെ, ഒട്ടുമില്ല താത്പര്യം.
ഒരു കാര്യം പറയാതെ വയ്യ !
നല്ലൊരു അദ്ധ്യാപികയാകാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്, നന്നായി പരിശ്രമിക്കുന്നുമുണ്ട്.
ഇന്നു മുതൽ എട്ടന്റെ മലയാളമാസികയിൽ എട്ടനോടൊപ്പം ഞാനും ചേരുന്നു, എന്റെ ഏട്ടന് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതി, ഞാൻ ഒരുക്കിക്കൊടുക്കുന്ന രുചിക്കൂട്ടകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ....
വായിക്കുമല്ലൊ.
---000---
No comments:
Post a Comment