ഗജശ്രേഷ്ഠൻ പാലക്കത്തറ റാവു

Views:

സോണ്‍പൂർ മേള കേരളത്തിനു കരുതിവെച്ച ഒരു ഉശിരൻ പോരാളി. അതായിരുന്നു 90 കളിലെ റാവു. ബീഹാറിൽ നിന്നും പുത്തംകുളം വഴി കേരളത്തിന്റെ മണ്ണിലെത്തി. തലപ്പൊക്ക മത്സരങ്ങളിൽ തീപ്പൊരി പോരാളി ആയിരുന്ന ആതിര ജഗന്നാഥനെ തോൽപ്പിക്കാൻ പുത്തംകുളം ഷാജി ഇറക്കിയ മണിമുത്ത്. മത്സര ആനക്കുവേണ്ടുന്ന പോരാട്ട വീര്യം കൂടാതെ ഒരു ദാദ പരിവേഷം കൂടി ഇവന് മുതൽകൂട്ടായി ഉണ്ട്.

ഇടക്കാലത്ത് അൽപ്പം ദുരിതപൂർവ്വമായ ജീവിതമായിരുന്നു ഇവന്റേത്. അങ്ങിനെ പുത്തംകുളത്തുനിന്നും നാഗേരിമാനയിലേക്ക്. നാഗേരിമന കേശവൻകുട്ടിയായി എത്തി അവന്റെ കഴിവും മികവും തെളിയിച്ചു.
ഇവന്റെ പോരാട്ട  വീര്യം മനസ്സിലാക്കിയ പോന്നിയത്തുകാർ ഇവനെ അവിടെ നിന്നും സ്വന്തമാക്കി. അങ്ങിനെ പൊന്നിയം പാർത്ഥസാരഥി ആയി.
കഷ്ടകാലം നെറുകയിൽ വന്നതിനെ തുടർന്ന് ഇവന് അൽപ്പം വൈകല്യങ്ങൾ സംഭവിച്ചു. അതിനെയൊക്കെ അതിജീവിച്ച് 98ൽ അവന്റെ പഴയ തട്ടകം അവനെ മാടി വിളിച്ചു. പാലക്കത്തറയുടെ ആറാമനായി കൊല്ലത്തേക്ക് തിരിച്ചെത്തി. ഒരു അങ്കത്തിനുള്ള ബാല്യം ഇന്നും ഇവൻ നിലനിർത്തികൊണ്ട് പോകുന്നതിന്നാൽ നല്ലൊരു കൂട്ടാന വിശേഷണവും സ്ഥാനവും ഇവന് അർഹമായി.

അഡ്വക്കേറ്റ് ബി. ശ്യാ പ്രസാദ് എന്ന ആളുടെ കീഴിലുള്ള കൊല്ലത്തെ പാലക്കത്തറ ആനത്തറവാട്ടിലെ കാരണവർ സ്ഥാനം അലങ്കരിക്കുന്നതും റാവുവാണ്. പാലക്കത്തറ അഭിമന്യു, പാലക്കത്തറ ഗണപതി എന്നിവർ ഉൾപ്പെടുന്ന മൂന്നംഗ ആനത്തറവാടാന് ഇവരുടേത്.

പാലക്കത്തറ ആനത്തറവാട്ടിൽ ഇന്നുവരെ വന്നുപോയിട്ടുള്ള ആനകൾ
  1. മഞ്ചുനാഥൻ  ഇപ്പോൾ നായരമ്പലം രാജശേഖരൻ
  2. പരശുരാമൻ  ഇപ്പോൾ കുന്നുമ്മൽ പരശുരാമൻ
  3. ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ പീച്ചിയിൽ ശിവൻ
  4. വേലായുധൻ ഇപ്പോൾ അക്കരമ്മൽ വേലായുധൻ
  5. കേശവൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല

ഉണ്ണികൃഷ്ണൻ (ഇപ്പോൾ പീച്ചിയിൽ ശിവൻ),  പരശുരാമൻ  (ഇപ്പോൾ കുന്നുമ്മൽ പരശുരാമൻ), പാലക്കത്തറ അഭിമന്യു.


ആന ഉടമ അഡ്വക്കേറ്റ് ബി. ശ്യാമ പ്രസാദ്, അഭിമന്യു ആനയ്ക്കൊപ്പം, കൂടെ പാപ്പാൻ മനോജ്‌.


കേരള സർക്കാർ 1994 ജനുവരിയിൽ തിരുവനന്തപുരത്തെ തിരുവല്ലത്തു വച്ച് നടത്തിയ ഗജമേളയിൽ 
അന്നത്തെ സി എം ആയിരുന്ന ശ്രി കെ. കരുണാകരൻ പാലക്കത്തറ അഭിമന്യു വിനൊപ്പം.


കേരളത്തിൽ ആനയെ ആരാധനയാക്കിയ ആനപ്രേമികൾ റാവുവിന്റെ വരവിനെ
സ്വാഗതം ചെയ്യുന്ന ഒരു ഫ്ലക്സ്.



കർക്കിടകം ഒന്നിനു നടന്ന വടക്കുംനാഥൻ ആനയൂട്ടിന് തൃശ്ശൂരിലെ ആനപ്രേമികൾ പകർത്തിയ
റാവുവിന്റെ ചിത്രം.


കൊല്ലത്തിന്റെ മണ്ണിൽനിന്നും കേരളത്തിന്റെ ഉത്സവനഗരിയിലേക്ക് കൂടുതൽ ചുവടുകൾ വയ്ക്കാൻ റാവുവിനു കഴിയട്ടെ എന്ന പ്രാർത്ഥനയ്ക്കൊപ്പം ഈ ലേഖനം പ്രസിദ്ധീകരിക്കാൻ സഹായിച്ച അരുണ്‍ പ്രസാദിനു നന്ദികളോടെ മലയാളമാസികയ്ക്കൊപ്പം മാതംഗകേസരികൾ.


No comments: