Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
![]() |
നീ പാടുക B K Sudha, Nedunganoor - ന്റെ പുസ്തകപ്രകാശനം
ഒരുമ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീമതി. ബി. കെ. സുധ നെടുങ്ങാനൂരിന്റെ 'നീ പാടുക' - കവിതാസമാഹാരം വെഞ്ഞാറമൂട് ഗവ; ഹയര്‍ സെക്കന്ററി സ്കൂളില്‍ ശ്രീ. ഏഴാച്ചേരി...നീ പാടുക
സ്ത്രീ സ്നേഹമര്‍ഹതി :: ബി കെ സുധ, നെടുങ്ങാനൂർ
ബി കെ സുധ, നെടുങ്ങാനൂർ പെണ്മനസ്സു ചുരത്തുന്ന നന്മയും സ്നേഹവുമാദരവുമറിയുവാന്‍ ദേഹദേഹികള്‍ തന് പാതിയായിടും പെണ്‍കുലത്തിന്നിരുള്‍പ്പുര തീര്‍ക്കയോ?...കണ്ണാ നീ വരില്ലെ :: ബി കെ സുധ നെടുങ്ങാനൂർ
ബി കെ സുധ നെടുങ്ങാനൂർ കണ്ണാ നീയെന്‍ കിനാവിലെ കാമുകന് എന്‍റെ സ്ത്രീത്വം ത്രസിപ്പിച്ചു ചോര്‍ത്തിയോന്‍ എന്‍റെ ശരീരത്തെ...Extinction Knocks At Door :: B K Sudha Nedunganoor
Women were loved and revered in past As mother, the virtue, love and care. Great many grandfathers told in past Never should do her any torture. But now she stands...ആരു നീ ? :: ബി കെ സുധ, നെടുങ്ങാനൂർ
ആരു നീയെൻ കരൾതുടിപ്പിൻ കിളി വാതിലിൽ മുട്ടി കാത്തു നിൽക്കുന്നൊരാൾ ആരു നീയെൻ നിഴലായി നിത്യവും ചാരെയേകാന്ത,മെന്നെത്തിരയുവോൻ ആരു നീയെൻ കനൽക്കാമ്പു തീണ്ടുവോൻ ആരു നീയെൻറെ കൺകളിൽ...